Image

ഐപിഎല്‍: രാജസ്ഥാനെതിരെ ഡെല്‍ഹിയ്ക്ക് ജയം

Published on 01 May, 2012
ഐപിഎല്‍: രാജസ്ഥാനെതിരെ ഡെല്‍ഹിയ്ക്ക് ജയം
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറു വിക്കറ്റിന്റെ ആധികാരിക ജയവുമായണ് ഡല്‍ഹി പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചത്. സ്‌കോര്‍: രാജസ്ഥാന്‍: 20 ഓവറില്‍ 141/6, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: 15.2 ഓവറില്‍ 144/4.

തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗാണ്(38 പന്തില്‍ 73) ഡല്‍ഹി ജയം അനായാസമാക്കിയത്. കെവിന്‍ പീറ്റേഴ്‌സണ്‍ 36 റണ്‍സെടുത്തു. നേരത്തെ മികച്ച തുടക്കത്തിനുശേഷമാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. 57 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും 42 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും മാത്രമെ രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയുള്ളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക