Image

പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐപിഎസ് പോര്; നേര്‍ക്ക് നേര്‍ കൊമ്പ് കോര്‍ത്ത് യതീഷ് ചന്ദ്ര ഐപിഎസും എഡിജിപി ബി സന്ധ്യയും

കല Published on 17 July, 2019
പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐപിഎസ് പോര്; നേര്‍ക്ക് നേര്‍ കൊമ്പ് കോര്‍ത്ത് യതീഷ് ചന്ദ്ര ഐപിഎസും എഡിജിപി ബി സന്ധ്യയും

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തൃശൂര്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയും മുതര്‍ന്ന ഐ.പി.എസ് ഓഫീസറും എഡിജിപിയുമായ ബി. സന്ധ്യയും തമ്മില്‍ വാക്കേറ്റം. വന്‍ വിവാദമായിരുന്ന ജിഷ വധക്കേസിനെ ചൊല്ലിയാണ് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായത്. താന്‍ എറണാകുളം റൂറല്‍ എസ്പിയായിരിക്കെ ജിഷാ വധക്കേസ് പ്രതിയെ പിടികൂടിയപ്പോള്‍ നിരവധിപ്പേര്‍ അത് ശരിയാണോ എന്ന് ആരാഞ്ഞ് വിളിച്ചിരുന്നുവെന്ന യതീഷ് ചന്ദ്രയുടെ പരാമര്‍ശമാണ് പ്രകോപനത്തിന് ഇടയാക്കിയത്. അക്കാര്യം തന്നോട് അന്വേഷിക്കണമെന്ന് പറഞ്ഞുകൊണ്ട് സന്ധ്യ ഇതിനെതിരെ പ്രതകരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. എന്നാല്‍ മറ്റ് ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. 
ജിഷയുടെ ഘാതകന്‍ എന്ന നിലയില്‍ അമിറുള്‍ ഇസ്ലാമിനെ പിടികൂടിയ നാളുകളില്‍ തന്നെ ഇയാളാണോ യഥാര്‍ഥ പ്രതി എന്ന നിലയില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴും ഈ വിഷയത്തിലെ വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. 
ഐപിഎസ് പോരിന് ശേഷം പോലീസ് മേധാവ് ലോക്നാഥ് ബെഹ്റ ഐ.പി.എസ് ഉദ്യോഗസ്ഥരെ ശകാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്മാര്‍ട്ട് ഫോണില്‍ കളിച്ചും സോഷ്യല്‍ മീഡിയയില്‍ പടങ്ങളിട്ടും ഐപിഎസ് ഉദ്യോഗസ്ഥര്‍ സമയം കളയുകയാണ് എന്നായിരുന്നു ബെഹ്റയുടെ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് യതീഷ് ചന്ദ്ര. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക