എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ട്രിനിറ്റി സെന്ററില്‍ ജൂലൈ 20നു
AMERICA
17-Jul-2019
ജീമോന്‍ റാന്നി
AMERICA
17-Jul-2019
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗേള്‍സ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20നു ശനിയാഴ്ച നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 10 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററില്‍ ( 5810, Almeda Genoa Road, Houston. TX 77048) വച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്ന് പങ്കെടുക്കുന്ന ടീമുകളില്‍ കൂടി ഹൂസ്റ്റണിലെ പ്രമുഖരായ ബാസ്‌കറ്റ്ബാള്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. സെന്റ് ജോസഫ് സീറോ മലബാര്‍, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ്, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്, ട്രിനിറ്റി മാര്‍ത്തോമാ എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഇതോടൊപ്പ 3 പോയിന്റ് മല്‍സരവും ഉണ്ടായിരുയ്ക്കുന്നതാണ്. ടൂര്‍ണമെന്റ് വിജയികള്‍ക്കും റണ്ണര്‍ അപ്പിനും ട്രോഫികളും മികച്ച താരങ്ങള്‍ക്കു വ്യക്തിഗത സമ്മാനങ്ങളും നല്‍കുന്നതാണ്.
ഹൂസ്റ്റണിലെ എല്ലാ കായിക പ്രേമികളെയും ഈ ടൂര്‍്ണമെന്റിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
റവ.ഫാ.ഐസക് ബി. പ്രകാശ് 832 997 9788
റവ.ഫാ.എബ്രഹാം സഖറിയ 832 466 3153
റജി കോട്ടയം 832 723 7995
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments