Image

അഭയാര്‍ഥികള്‍ക്ക് നേരെ വാതില്‍ അടച്ച ട്രമ്പ് ഭരണകൂടത്തിന്റെ പുതിയ ചട്ടം

Published on 16 July, 2019
അഭയാര്‍ഥികള്‍ക്ക് നേരെ വാതില്‍ അടച്ച ട്രമ്പ് ഭരണകൂടത്തിന്റെ പുതിയ ചട്ടം
മെക്‌സിക്കോ വഴി അഭയാര്‍ഥികളായി എത്തുന്നവരുടെ വയറ്റത്തടിക്കുന്ന ചട്ടവുമായിട്രമ്പ് ഭരണകൂടം

അഭയാര്‍ഥികളായി വരുന്നവര്‍ ഏതു രാജ്യത്താണോ ആദ്യം കാല്‍ കുത്തുന്നത്, ആ രാജ്യത്തു അഭയം തേടണമെന്നാണു പുതിയ ചട്ടം. ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി പുറപ്പെടുവിച്ച ചട്ടം ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത കാലാവധിക്കു ശേഷം അതു നിയമമാകും.

മെക്‌സിക്കോ വഴി കഴിഞ്ഞ വര്‍ഷം 9000 ഇന്ത്യാക്കാരാണു അഭയം തേടി എത്തിയത്. പുതിയ ചട്ടം വരുമ്പോള്‍ അവര്‍ മെക്‌സിക്കോയില്‍ തന്നെഅഭയം തേടണം. അമേരിക്കയില്‍ എത്തിയാല്‍ കയ്യോടെ അപേക്ഷ നിരസിക്കും.

സിഖുകാര്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെടെ നിരവധി ഇന്ത്യന്‍ ന്യൂനപക്ഷാംഗങ്ങള്‍ഇപ്രകാരം എത്തുന്നു.

2018 ല്‍ മുന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് അഭയത്തിന് അര്‍ഹതയുള്ളവരുടെനിര്‍വചനം വളരെയധികം ചുരുക്കിയിരുന്നു. അതനുസരിച്ച്ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവരോ ഗാംഗ് അതിക്രമങ്ങള്‍ക്കിരയാകുന്നവരോ അഭയത്തിനു അര്‍ഹരാകുന്നില്ല.

മുമ്പ്, അഭയാര്‍ഥികളെ രജിസ്റ്റ്രര്‍ ചെയ്ത ശേഷം യുഎസിലുള്ള ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തിരുന്നു. അപേക്ഷയില്‍ തീരുമാനമാകും വരെ അവര്‍ക്ക് അമേരിക്കയില്‍ കഴിയാമായിരുന്നു.

ഇപ്പോള്‍ ബോണ്ടില്‍ റിലീസ് ചെയ്യുന്നത് കുറഞ്ഞു. അതിനാല്‍, അഭയാര്‍ഥികള്‍ തിരക്കേറിയ ഡിറ്റന്‍ഷന്‍ സെന്ററുകളിലോ താല്‍ക്കാലികകേന്ദ്രങ്ങളിലോ നിരവധി മാസങ്ങള്‍ - ചിലപ്പോള്‍ വര്‍ഷങ്ങള്‍ -കേസുകള്‍ കേള്‍ക്കുന്നതുവരെ കാത്തിരിക്കണം.

യുഎസില്‍ പ്രവേശിക്കുന്നതിന് മുമ്പ് 'സുരക്ഷിത' രാജ്യത്തിലൂടെ കടന്നുപോയവര്‍ ആ രാജ്യത്ത് അഭയം തേടണമെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്റ്റ്ആവശ്യപ്പെടുന്നു. യുഎസിന് കാനഡയുമായി മാത്രമേ ''സുരക്ഷിത രാജ്യ'' കരാറുള്ളൂ. അതിനാല്‍, പുതിയ നിയമം സാങ്കേതികമായി ഇമ്മിഗ്രേഷന്‍ നിയമ ലംഘനമായിരിക്കും.

ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഇക്കാര്യം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അഡ്മിനിസ്‌ട്രേഷന്‍ അവരുടെ അധികാരത്തെ വ്യക്തമായി മറികടക്കുകയും ഈ നിയന്ത്രണങ്ങള്‍ ഉപയോഗിച്ച് നിയമം ലംഘിക്കുകയും ചെയ്തു, ഇത് കോടതികളില്‍ വേഗത്തിലും വിജയകരമായും ചോദ്യം ചെയ്യപ്പെടും-അവര്‍ വ്യക്തമാക്കി

എന്നാല്‍അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞത് ഈ നിയമം കോണ്‍ഗ്രസ് നല്‍കുന്ന അധികാരത്തിന്റെ നിയമപരമായ ഉപയോഗമാണെന്നാണ്.

2013 നും 2018 നും ഇടയില്‍ അഭയം തേടുന്നവരുടെ എണ്ണം മൂന്നിരട്ടിയില്‍ അധികം വര്‍ദ്ധിച്ചു. ഇവരുടെ അപേക്ഷ പരിഗണിക്കുന്നതു പോലും ദുഷ്‌കരമാകുന്നു-അദ്ധേഹം ചൂണ്ടിക്കാട്ടി.

''ഇത് തെക്കന്‍ അതിര്‍ത്തിയിലൂടെ വരുന്ന ഇന്ത്യക്കാരെ തീര്‍ച്ചയായും ബാധിക്കും,'' സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ടിന്റെ വക്താവ് ഗുജാരി സിംഗ് ഇന്ത്യ-വെസ്റ്റിനോട് പറഞ്ഞു.

പുതിയ നയംക്രൂരമാണെന്നുഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ കമല ഹാരിസ് ട്വീറ്റ് ചെയ്തു.
Join WhatsApp News
Anthappan 2019-07-18 10:12:33
"മെക്‌സിക്കോ വഴി കഴിഞ്ഞ വര്‍ഷം 9000 ഇന്ത്യാക്കാരാണു അഭയം തേടി എത്തിയത്"
and most of them support Trump and say no more refugees 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക