Image

തകരാര്‍ പരിഹരിക്കാന്‍ 50 ദിവസത്തെ സമയപരിധി: ചന്ദ്രയാന്‍ -2 ഇനി 2 മാസത്തിനുശേഷം

Published on 16 July, 2019
തകരാര്‍ പരിഹരിക്കാന്‍ 50 ദിവസത്തെ സമയപരിധി:  ചന്ദ്രയാന്‍ -2   ഇനി 2 മാസത്തിനുശേഷം


ബാംഗ്ലൂര്‍ : ശാസ്‌ത്രജ്ഞരുടെ അഭിപ്രായത്തില്‍ ചന്ദ്രയാന്‍ -2 വിക്ഷേപണ റോക്കറ്റില്‍ വന്ന തകരാര്‍ പരിശോധിച്ചു കണ്ടെത്താനും അത്‌ പരിഹരിക്കാനും സമയം ആവശ്യമുണ്ട്‌. അതുകൊണ്ട്‌ സെപറ്റംബറിന്‌ മുന്‍പ്‌ പ്രക്ഷേപണം ഇനി സാദ്ധ്യമല്ല. ലോകമെമ്‌ബാടുമുള്ള ശാസ്‌ത്രജ്ഞര്‍ കടഞഛ യുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തിരിക്കുകയാണ്‌.

അന്തരീക്ഷ മിഷനുകളില്‍ ഇത്തരത്തിലുള്ള അപാകതകള്‍ സംഭവിക്കുക സാധാരണമാണ്‌. വിക്ഷേപണത്തിന്‌ 56 മിനിറ്റും 26 സെക്കന്‍ഡും ബാക്കിയുള്ളപ്പോഴായിരുന്നു ഏടഘഢ ങഗ കകക റോക്കറ്റില്‍ തകരാര്‍ കണ്ടെത്തിയത്‌.

എന്നാല്‍ വിക്ഷേപണത്തിനുമുമ്‌ബ്‌ അത്‌ കണ്ടെത്തിയത്‌ വന്‍ അപകടം ഒഴിവാകാന്‍ കാരണമായി. മാത്രമല്ല ശാസ്‌ത്രജ്ഞരുടെ വര്‍ഷങ്ങളായുള്ള പ്രയത്‌നവും കോടികളുടെ പ്രൊജക്‌റ്റും സംരക്ഷിക്കാനുമായത്‌ വലിയൊരു വിജയം തന്നെയാണ്‌.

ഉടന്‍തന്നെ GSLV MK III  റോക്കറ്റ്‌ വിക്ഷേപണ തറയില്‍ നിന്ന്‌ മാറ്റുകയും അതില്‍ വന്നുഭവിച്ച ന്യൂനതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതാണ്‌. ഇതിനു കുറഞ്ഞത്‌ 50 ദിവസത്തെ സമയപരിധിയാണ്‌ ആവശ്യമായി വരുക.

മിഷന്‍ കണ്‍ട്രോള്‍ സെന്ററിന്റെ അറിയിപ്പ്‌ പ്രകാരം നിലവിലുള്ള വിക്ഷേപണ ഇടനാഴി ( Launch Window  ) വഴി ഇനി വിക്ഷേപണം സാദ്ധ്യമല്ലെന്നാണ്‌.Launch Window  എന്നാല്‍ ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തുവരുന്ന അനുയോജ്യമായ വിക്ഷേപണ സമയം എന്നാണ്‌.

കൂടാതെ അന്തരീക്ഷത്തില്‍ വിക്ഷേപിക്കപ്പെട്ടിരിക്കുന്ന മറ്റുള്ള ഉപഗ്രഹങ്ങളെ ബാധിക്കാത്ത തരത്തിലുമാണ്‌ വിക്ഷേപണസമയം തീരുമാനിക്കുന്നത്‌.

പുതിയ അനുയോജ്യമായ ഒരു വിക്ഷേപണ ഇടനാഴി കണ്ടെത്തിയായിരിക്കും ഇനി ചന്ദ്രയാന്‍ -2 ന്റെ ഭാവി യാത്ര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക