Image

'സാറെ, ഒരു സെല്‍ഫി' എസ്‌ഐയോട് നീരജ് മാധവിന്റെ ചോദ്യം, ഓകെ മൂളി ഉദ്യോഗസ്ഥനും

Published on 16 July, 2019
'സാറെ, ഒരു സെല്‍ഫി' എസ്‌ഐയോട് നീരജ് മാധവിന്റെ ചോദ്യം, ഓകെ മൂളി ഉദ്യോഗസ്ഥനും

താരങ്ങള്‍ പൊതുവേദിയിലേയ്ക്ക് ഇറങ്ങിയാല്‍ ജനം കൂടും. ഒരു സെല്‍ഫിക്കും ഓട്ടോഗ്രാഫിനുമായി നെട്ടോട്ടം ഓടും. എന്നാല്‍ താരങ്ങള്‍ സെല്‍ഫി എടുക്കാന്‍ വേണ്ടി പോകുന്ന കാഴ്ച വളരെ അപൂര്‍വ്വമാണ്. അതില്‍ ഒന്നാവുകയാണ് നടന്‍ നീരജ് മാധവന്റെ സെല്‍ഫി. ഇത് താരത്തിനോട് ചോദിച്ചു വാങ്ങിയ സെല്‍ഫി അല്ല. മറിച്ച്‌ താരം ചോദിച്ചു വാങ്ങിയതാണ്.

നീരജ് സെല്‍ഫി ചോദിച്ചു വാങ്ങിയത് ഒരു പോലീസുകാരനോടാണ്. ജനമധ്യത്തില്‍ എത്തിയ നീരജ് ആരാധകര്‍ക്കൊപ്പം നിന്നുള്ള സെല്‍ഫി എല്ലാം കഴിഞ്ഞ് മടങ്ങവെ സമീപത്തെ ജീപ്പിനടുത്ത് കൂളിംഗ് ഗ്ലാസ് വെച്ച്‌ മാസ് ലുക്കില്‍ നില്‍ക്കുന്ന എസ്‌ഐയെ കണ്ടത്. സിനിമയിലെ നായകനെ വെല്ലുന്ന മാസ് ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഉടനെ താരം ഉദ്യോഗസ്ഥന്റെ അടുത്തേയ്ക്ക് ചെന്നു. പിന്നെ ഒരു ചോദ്യവും. ഒരു സെല്‍ഫി എടുത്തോട്ടെ സര്‍ എന്ന്. ആദ്യം ഒന്ന് അമ്ബരന്നു.

പിന്നെ അതേ ലുക്കില്‍ നീരജിന്റെ സെല്‍ഫിക്ക് പോസും കൊടുത്തു. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. തൃക്കാക്കര സ്റ്റേഷനിലെ എസ്‌ഐയായ മനീഷ് പൗലോസാണ് ചിത്രത്തിലെ നായകന്‍. മുന്‍പ് മലപ്പുറം ചങ്ങനംകുളം സ്റ്റേഷനിലായിരുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രമടക്കം രണ്ടു സിനിമകളിലേക്ക് അവസരം ലഭിച്ചതാണ് ഇദ്ദേഹത്തിന്. എന്നാല്‍ ജോലിത്തിരക്കു കാരണം സിനിമാ മോഹം മാറ്റിവെയ്ക്കുകയായിരുന്നു. സിങ്കം ലുക്കാണ് ഉദ്യോഗസ്ഥന്. ഇതാണ് ഏവരുടെയും മനംകവരാന്‍ ഇടയാക്കിയതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക