Image

നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

Published on 01 May, 2012
നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി
ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ അമ്മ നൂപുര്‍ തല്‍വാറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഗാസിയാബാദ് സെഷന്‍സ് കോടതി വിധി പറയാനായി മാറ്റി. ജാമ്യാപേക്ഷയില്‍ വാദം കേട്ടശേഷം കോടതി വിധി പറയാനായി ബുധനാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. 

നേരത്തെ നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.ഐ കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക