Image

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് : ഹരജി പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ അനുമതി

Published on 16 July, 2019
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് : ഹരജി പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച്‌് നല്‍കിയ ഹരജി പിന്‍വലിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന് ഹൈക്കോടതി അനുമതി നല്‍കി. കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.വോട്ടിംഗ് യന്ത്രങ്ങളും രേഖകളും മറ്റും കാക്കനാട് നിന്നും തിരികെ മഞ്ചേശ്വരത്തേക്ക് കൊണ്ടുപോകുന്നതിന്റെ ചിലവ് സുരേന്ദ്രന്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2016ലെ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്‌ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് റസാഖിന്റെ വിജയത്തെ ചോദ്യം ചെയ്ത് സുരേന്ദ്രന്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ 2018 ഒക്ടോബര്‍ 20 ന് പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചു. ഇതോടെ കേസ് നടത്തിപ്പും പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്നാണ് ഹരജി പിന്‍വലിക്കാന്‍ അനുമതിയാവശ്യപ്പെട്ടു സുരേന്ദ്രന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക