തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ എസ്എഫ്ഐ നേതാക്കള്‍ കുത്തി പരിക്കേല്പിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. ഇതിന്റെ പേരില്‍ യൂണിവേഴ്സിറ്റി കോളജിനെയും സംഘടനയേയും താറടിക്കരുതെന്നും ജലീല്‍ ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളില്‍ അധ്യാപകര്‍ വീഴ്ചവരുത്തിയെങ്കില്‍ നടപടിയെടുക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷമാകും തുടര്‍നടപടികളെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലാലയ രാഷ്ട്രീയപ്രവര്‍ത്തനം സംബന്ധിച്ച് ബില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.