Image

ഓണം മലയാളം തിരുവാതിരക്കളി മത്സരം

Published on 16 July, 2019
ഓണം മലയാളം തിരുവാതിരക്കളി മത്സരം
തിരുവനന്തപുരം: കേരളത്തിലെ ഫിലിം- ടിവി-മീഡിയ-സാംസ്‌ക്കാരിക സഹകരണ സ്ഥാപനമായ മലയാള വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണം പ്രമാണിച്ച് വനിതകള്‍ക്കായി തിരുവാതിരക്കളി മത്സരം-ഓണം മലയാളം-സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 28ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായി 10000 രൂപയുടെയും രണ്ടാം സമ്മാനമായി 5000 രൂപയുടെയും ക്യാ് പ്രൈസും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പത്ത് മിനിറ്റാണ് മത്സര സമയം. ഒരു ടീമില്‍ പത്ത് പേര്‍ക്ക് പങ്കെടുക്കാം.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ടീമിന്റെ പേര്, ടീം ലീഡറുടെ പേരും വിലാസവും ഫോണ്‍ നമ്പറും അടക്കം ജൂലൈ 30നകം സെക്രട്ടറി, മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 27/1819, വഞ്ചിയൂര്‍, തിരുവനന്തപുരം 695035, കേരളം(ഫോണ്‍ 98950 70030, 83019 90030) എന്ന വിലാസത്തില്‍ അറിയിക്കുക.
സെക്രട്ടറി

ഓണം മലയാളം തിരുവാതിരക്കളി മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക