Image

കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജി; സര്‍ക്കാരിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

Published on 16 July, 2019
കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജി; സര്‍ക്കാരിനോട്‌ ഹൈക്കോടതി വിശദീകരണം തേടി


ക്യാമ്പസ്‌ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ സര്‍ക്കാരിനോട്‌ കോടതി റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌. 

വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സി.ബി.എസ്‌.സി സ്‌കൂളുകളില്‍ പോലും പഠനം മുടക്കുകയാണെന്ന്‌ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സി.ബി.എസ്‌.സി സ്‌കൂളുകളില്‍ പഠനം മുടക്കുന്നതായി അറിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

കൊല്ലം ജില്ലയില്‍ അടക്കം ഇത്തരം സംഭവങ്ങള്‍ പതിവാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഏത്‌ സ്‌കൂളിലാണ്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്ന്‌ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നില്ലെന്ന്‌ സര്‍ക്കാര്‍ നിലപാടെടുത്തു. കേസ്‌ അടുത്ത ആഴ്‌ച വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക