Image

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്‌

Published on 16 July, 2019
ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്‌


ന്യൂഡല്‍ഹി: ഈവര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്‌ നടക്കും. രാത്രി 12.13 മുതലാണ്‌ ഇന്ത്യക്കാര്‍ക്ക്‌ ഗ്രഹണം കാണാന്‍ സാധിക്കുക. 1.31 വരെ കാത്തിരുന്നാല്‍ ചന്ദ്രന്‍ ഭാഗികമായി ഗ്രഹണത്തിന്റെ പിടിയിലാകുന്നത്‌ കാണാന്‍ സാധിക്കും. 

മൂന്ന്‌ മണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ ആകും. ഗ്രഹണത്തില്‍ നിന്ന്‌ ചന്ദ്രന്‍ പുറത്തുവരുന്നത്‌ ബുധനാഴ്‌ച പുലര്‍ച്ചെ 5.47 നാകും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദര്‍ശിക്കാനാവു. ഇന്ത്യയ്‌ക്ക്‌ പുറമെ യൂറോപ്പ്‌, ഓസ്‌ട്രേലിയ, സൗത്ത്‌ അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദര്‍ശിക്കാം.

ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യയില്‍ നിന്ന്‌ വീക്ഷിക്കാം. എന്നാല്‍ അരുണാചല്‍ പ്രദേശിന്റെ കിഴക്കുഭാഗത്ത്‌ താമസിക്കുന്നവര്‍ക്ക്‌ ഗ്രഹണം കാണാനുള്ള സാധ്യത കുറവാണ്‌. പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഗ്രഹണത്തിന്റെ പിടിയിലാകും.

149 വര്‍ഷത്തിന്‌ ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യകതയുമിതിനുണ്ട്‌. നഗ്‌നനേത്രങ്ങള്‍കൊണ്ട്‌ സുരക്ഷിതമായി വീക്ഷിക്കാന്‍ സാധിക്കുന്നതാണ്‌ ചന്ദ്രഗ്രഹണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക