Image

നിങ്ങള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെങ്കില്‍, ജനങ്ങളിലേക്ക്‌ ഇറങ്ങണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

Published on 16 July, 2019
നിങ്ങള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെങ്കില്‍, ജനങ്ങളിലേക്ക്‌ ഇറങ്ങണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി


ദില്ലി: കോണ്‍ഗ്രസ്‌ ജനങ്ങളിലേക്ക്‌ ഇറങ്ങണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി. നോര്‍ത്ത്‌ ഈസ്റ്റിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണ്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണെങ്കില്‍ നിങ്ങള്‍ ഇറങ്ങണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഉത്തരേന്ത്യയിലും നോര്‍ത്ത്‌ ഈസ്റ്റിലുമാണ്‌ പ്രളയമുള്ളത്‌. 

അസം, ബീഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശ്‌, മിസോറം എന്നിവിടങ്ങളില്‍ ദുരിതാവസ്ഥയുണ്ട്‌. പ്രളയത്തില്‍ സ്ഥിതി ഗുരുതരമാണ്‌. നിത്യജീവിതം വല്ലാതെ ദുസ്സഹമായിരിക്കുകയാണ്‌. എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോടെ ഈ സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നാണ്‌ രാഹുല്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

അതേസമയം കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ ഇതിലൂടെ വീണ്ടെടുക്കാനാണ്‌ രാഹുല്‍ ഉദ്ദേശിക്കുന്നത്‌. നേരത്തെ കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക്‌ ഇറങ്ങണമെന്ന്‌ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. 

 എന്നാല്‍ പ്രവര്‍ത്തകരില്‍ നിന്ന്‌ അത്തരമൊരു സമീപനം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്‌ രാഹുല്‍ പ്രവര്‍ത്തകരോട്‌ നേരിട്ട്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. അതേസമയം നോര്‍ത്ത്‌ ഈസ്റ്റില്‍ സ്ഥിതി രൂക്ഷമാണ്‌. നാശനഷ്ടങ്ങള്‍ കൂടുതലാണ്‌.

നിരവധി ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്‌. കൃഷിനാശവും ഉണ്ടായിരിക്കുകയാണ്‌. വീടുകളില്‍ കുടുങ്ങി നിരവധി പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്‌. അസമില്‍ 40 ലക്ഷത്തിലേറെ പേരാണ്‌ ദുരിതത്തിലായിരിക്കുന്നത്‌. ഇവര്‍ക്ക്‌ വീടുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ.

4000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്‌. സംസ്ഥാനത്തെ 33 ജില്ലകളില്‍ 30 എണ്ണത്തില്‍ പ്രളയക്കെടുതിയിലാണ്‌. ബാര്‍പെട്ടയിലാണ്‌ കനത്ത നാശമുണ്ടായിരിക്കുന്നത്‌. ഇവിടെ ഏഴര ലക്ഷം പേര്‍ പ്രളയഭീഷണിയെ നേരിടുകയാണ്‌.

 ബ്രഹ്മപുത്ര നദി കരകവിഞ്ഞ്‌ ഒഴുകിയതാണ്‌ വെള്ളപ്പൊക്കത്തിന്‌ കാരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക