Image

ശബരിമല: പൊലീസ്‌ ആര്‍.എസ്‌.എസിന്‌ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന്‌മുഖ്യമന്ത്രി

Published on 16 July, 2019
ശബരിമല: പൊലീസ്‌ ആര്‍.എസ്‌.എസിന്‌ വിവരങ്ങള്‍ ചോര്‍ത്തി  നല്‍കിയെന്ന്‌മുഖ്യമന്ത്രി


തിരുവനന്തപുരം: ശബരിമല പ്രശ്‌നം നടക്കുമ്‌ബോള്‍ പൊലീസ്‌ ആര്‍.എസ്‌.എസിന്‌ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാനം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

ശബരിമലയിലേക്ക്‌ പോകുന്ന സ്‌ത്രീകള്‍ പത്തനംതിട്ട ജില്ല കടക്കുന്നതിന്‌ മുമ്‌ബ്‌ തന്നെ വിവരം ആര്‍.എസ്‌.എസ്‌ നേതാക്കള്‍ അറിഞ്ഞു. ഇങ്ങനെയുള്ളവര്‍ എങ്ങിനെ ക്രമസമാധാനം നിയന്ത്രിക്കും? തമിഴ്‌നാട്ടില്‍നിന്ന്‌ ശബരിമല കയറാന്‍ മനീതി സംഘം വന്നപ്പോള്‍ നാറാണത്തു ഭ്രാന്തന്‍റെ അവസ്ഥയിലായിരുന്നു പൊലീസ്‌. 
ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍നിന്ന്‌ ഒഴിഞ്ഞുമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക