Image

കെട്ടിട ലൈസന്‍സ്‌ ലഭിക്കാന്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യം അപേക്ഷകര്‍ക്കുണ്ടാക്കരുതെന്ന്‌ മന്ത്രി മൊയ്‌തീന്‍

Published on 16 July, 2019
കെട്ടിട ലൈസന്‍സ്‌ ലഭിക്കാന്‍  ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യം അപേക്ഷകര്‍ക്കുണ്ടാക്കരുതെന്ന്‌ മന്ത്രി   മൊയ്‌തീന്‍


കെട്ടിട ലൈസന്‍സ്‌ ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസ്‌ കയറി ഇറങ്ങേണ്ട ഗതികേട്‌ അപേക്ഷകര്‍ക്കുണ്ടാകരുതെന്ന്‌ മന്ത്രി എ.സി മൊയ്‌തീന്‍. അപേക്ഷകളില്‍ പോരായ്‌മ ഉണ്ടെങ്കില്‍ എല്ലാം ഒറ്റത്തവണ തന്നെ അപേക്ഷകനെ പറഞ്ഞു മനസിലാക്കണം. 

 എല്ലാവരും നിയമത്തില്‍ പ്രാവീണ്യം ഉള്ളവരായി കൊള്ളണമെന്നില്ല. അപേക്ഷകനെ ഓഫീസ്‌ കയറ്റിയിറക്കരുതെന്നും എ,സി മൊയ്‌തീന്‍ മുന്നറിയിപ്പ്‌ നല്‍കി.

ആന്തൂര്‍ നഗരസഭാ പരിധിയില്‍ ലക്ഷങ്ങള്‍ മുടക്കി പണിത കണ്‍വെന്‍ഷന്‍ സെന്ററിന്‌ പ്രവര്‍ത്തന അനുമതി കിട്ടാന്‍ വൈകിയതില്‍ മനംനൊന്ത്‌ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ സംസ്ഥാനത്താകെ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. 

എറണാകുളം ജില്ലയിലെ കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന്‌ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ മന്ത്രി എ. സി മൊയ്‌തീന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക