Image

`ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട്‌ തേടി`

Published on 16 July, 2019
`ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട്‌ തേടി`


തിരു: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ കേരളാ സര്‍വകലാശാല വൈസ്‌ ചാന്‍സലറില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ തേടി. സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കൃത്യമായ കണക്കുകളോടെ സൂക്ഷിക്കേണ്ടതാണ്‌. 

ഇത്‌ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നുള്‍പ്പെടെ കണ്ടെത്തുന്നു. ഇതില്‍ എന്താണ്‌ സംഭവിച്ചത്‌ എന്നാണ്‌ വൈസ്‌ ചാന്‍സലര്‍ വിശദീകരണം നല്‍കേണ്ടത്‌. കൂടാതെ സര്‍വകലാശാലയുടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെത്തിയ സംഭവത്തിലും വി.സി മറുപടി നല്‍കേണ്ടതുണ്ട്‌.

വ്യാജ സീല്‍ ഉപയോഗിച്ച്‌ എന്തുതരത്തിലുള്ള ക്രമക്കേടുകളാണ്‌ നടന്നതെന്ന്‌ വി.സി വിശദീകരണം നല്‍കണം. വിഷയത്തില്‍ എത്രയും പെട്ടന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ഉത്തരക്കടലാസുകള്‍ കൃത്യമായ കണക്കുകളോടെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ക്കാണ്‌ ഉള്ളത്‌. ഉത്തരക്കടലാസുകള്‍ ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന്‌ കണ്ടെടുക്കുന്ന സാഹചര്യമുണ്ടായി. യൂണിയന്‍ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ക്ലാസ്‌ റൂമാക്കി മാറ്റാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 ഇതിന്റെ ഭാഗമായി നടന്ന വൃത്തിയാക്കലിനിടെ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും കണ്ടെത്തിയിരുന്നു.ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്‌ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക