Image

കേരളത്തിലെ തുറമുഖങ്ങള്‍ മൂന്നുമാസത്തിനകം അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുമെന്ന്‌ മന്ത്രി കടന്നപ്പള്ളി

Published on 16 July, 2019
കേരളത്തിലെ തുറമുഖങ്ങള്‍ മൂന്നുമാസത്തിനകം അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുമെന്ന്‌  മന്ത്രി കടന്നപ്പള്ളി


കണ്ണൂര്‍:  വിദേശ കപ്പലുകളെയും ഇന്ത്യന്‍ കപ്പലുകളെയും ആകര്‍ഷിക്കുന്നതിനായി കേരളത്തിലെ തുറമുഖങ്ങളെ മൂന്ന്‌ മാസത്തിനകം അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുമെന്ന്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. 

സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുന്നതിനായി രൂപീകരിച്ച കേരള മാരിടൈം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. 

ഇതിന്റെ ആദ്യപടിയായി തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക്‌ നീക്കങ്ങള്‍ പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിക്കും. ഗതാഗത സംവിധാനം ഓണ്‍ലൈന്‍ വഴി ട്രാക്ക്‌ ചെയ്യും. പണമിടപാടുകളും മറ്റും ഓണ്‍ലെന്‍ വഴി മാത്രമാകും. ഇതിനായി വി.ടി.എം.എസ്‌, റഡാര്‍ എന്നിവയോടുകൂടിയ ഐ.എസ്‌.പി.എസ്‌ കോഡ്‌ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

അഴീക്കലില്‍ ഇടത്തരം കപ്പല്‍ നിര്‍മാണശാല നിര്‍മിക്കും. ഇവിടെ നിന്നും പ്രതിവാരം 2500 കണ്ടെയ്‌നറുകള്‍ വീതം കപ്പല്‍ സര്‍വിസ്‌ വഴി നീക്കം ചെയ്യാനാകും. അഴീക്കല്‍ ലക്ഷദ്വീപ്‌ കപ്പല്‍ ഗതാഗത ചരക്ക്‌ നീക്ക ഇടനാഴി പുനസ്ഥാപിക്കും. ഇത്‌ വഴി ഉത്തരമലബാറില്‍ നിന്നും കൊച്ചിയിലേക്ക്‌ റോഡ്‌ മാര്‍ഗമുള്ള ചരക്ക്‌ നീക്കം ഒഴിവാക്കാനാകും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക