Image

യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ ഗുണ്ടകള്‍ക്ക് വിലങ്ങ് വീണത് അഖിലിന്‍റെ അച്ഛന്‍റെ ചങ്കുറപ്പ് കൊണ്ട്

കല Published on 16 July, 2019
യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ ഗുണ്ടകള്‍ക്ക് വിലങ്ങ് വീണത് അഖിലിന്‍റെ അച്ഛന്‍റെ ചങ്കുറപ്പ് കൊണ്ട്

യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസം വെറും വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമായി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കാതിരുന്നത് കുത്തേറ്റ അഖില്‍ ചന്ദ്രന്‍റെ അച്ഛന്‍റെ ചങ്കുറപ്പ് ഒന്നുകൊണ്ടാണ്. സിപിഎം പ്രവര്‍ത്തകനാണ് അഖിലിന്‍റെ അച്ഛനും. അഖിലിനെ കുത്തിയ സംഭവം വിവാദമായതിന് പിന്നാലെ അഖിലിന്‍റെ അച്ഛനെ സ്വാധീനിക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിലെ ഉന്നതര്‍ തന്നെ ഇടപെട്ടിരുന്നു. കാര്യമായ കേസുമായി മുമ്പോട്ടു പോകരുതെന്നും കോളജിലെ വാക്കു തര്‍ക്കമായി വിഷയം അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ അഖിലിന്‍റെ അച്ഛന്‍ ഇതിന് തയാറായില്ല. കുറ്റക്കാര്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം തീരുമാനമെടുത്തതോടെ സിപിഎം ജില്ലാ നേതൃത്വം നിസഹായമായി. തുടര്‍ന്നാണ് എസ്എഫ്ഐ ഗുണ്ടാ നേതാക്കള്‍ക്ക് പൂട്ട് വീഴുന്നത്. 
എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റും തികച്ചും പ്രഹസനമാണെന്ന വാദവുമുണ്ട്. പ്രതികള്‍ പാര്‍ട്ടി പറഞ്ഞ സമയത്ത് കീഴടങ്ങുകയായിരുന്നു. പിന്നീട് പ്രഹസനം പോലെ സ്റ്റുഡന്‍റ്സ് സെന്‍ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും റെയ്ഡ് നടത്തി. വിവരം മുന്‍കൂട്ടി അറിഞ്ഞ വാറന്‍റ് പ്രതികളായ എട്ട് പേര്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങിയതായും പോലീസിന് വിവരം ലഭിച്ചു. എന്നിട്ടും പോലീസ് ക്രിയാത്മകമായി ഇടപെട്ടില്ല എന്നാണ് ആരോപണം ഉയരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക