Image

അടച്ചിട്ട വ്യോമപാത തുറന്ന് പാകിസ്ഥാന്‍

കല Published on 16 July, 2019
അടച്ചിട്ട വ്യോമപാത തുറന്ന് പാകിസ്ഥാന്‍

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അടച്ചിട്ട വ്യോമപാത പാകിസ്ഥാന്‍ തുറന്നു നല്‍കിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നായിരുന്നു പാത അടച്ചത്. പാക് വ്യോമപാത തുറന്നതോടെ എയര്‍ ഇന്ത്യയ്ക്ക് വലിയ ഗുണം ലഭിക്കും. ഏതാനും മാസങ്ങളായി ഈ വ്യോമപാത ഉപയോഗിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വഴിമാറ്റേണ്ടി വന്നിരുന്നു. ഇതിനോടകം അഞ്ചൂറു കോടിയുടെ നഷ്ടമാണ് ഈയിനത്തില്‍ എയര്‍ ഇന്ത്യക്ക് നേരിട്ടത്. 
ഇന്ന് പുലര്‍ച്ച 12.41നാണ് എല്ലാ വിമാനങ്ങള്‍ക്കും പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി നല്‍കിയത്. എല്ലാതരം സൈനീകേതര വിമാനങ്ങള്‍ക്കും ഈ വ്യോമപാത ഉപയോഗിക്കാം. 
ഫെബ്രുവരി 26നാണ് ബലാക്കോട്ട് വ്യോമാക്രമണം നടന്നത്. ഇതോടെ തങ്ങളുടെ 11 വ്യോമപാതകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം പാകിസ്ഥാന്‍ അടച്ചു. പിന്നീട് വിലക്ക് മാറ്റിയെങ്കിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക