Image

വിമാനത്തിനുള്ളില്‍ പുകവലിച്ച് മലയാളി; പോലീസ് പിടികൂടിയപ്പോള്‍ അറിയാതെപറ്റിപ്പോയതെന്ന് ന്യായീകരണം

കല Published on 16 July, 2019
വിമാനത്തിനുള്ളില്‍ പുകവലിച്ച് മലയാളി; പോലീസ് പിടികൂടിയപ്പോള്‍ അറിയാതെപറ്റിപ്പോയതെന്ന് ന്യായീകരണം

വിമാനത്തിനുള്ളില്‍ പുകവലിക്കരുതെന്ന് അറിയാത്ത യാത്രികര്‍ ഇല്ലെന്ന് തന്നെ കരുതണം. എന്നാല്‍ മലയാളിയായ കൊല്ലം സ്വദേശി ജസോ ടി ജറോമിന് (24) ഈ വിവരം അറിയില്ലായിരുന്നു എന്നാണ് വിശദീകരണം. ദോഹയില്‍ നിന്ന് മുബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ജസോ ആസ്വദിച്ച് പുകവലി നടത്തിയത്. വിമാനത്തിന്‍റെ ശൗചാലയത്തില്‍ കയറി ജസോ പുകവലി നടത്തി. അപായ സന്ദേശം മുഴങ്ങിയതോടെ ജീവനക്കാര്‍ ജസോയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വിമാനത്തില്‍ പുകവലി നിരോധനമുള്ളതായി തനിക്കറിയില്ലെന്ന് ജസോ പോലീസിനോട് പറഞ്ഞു. എന്നാല്‍ കേസെടുത്ത ശേഷം 15000 രൂപയുടെ ജാമ്യത്തിലാണ് ജസോയെ പോലീസ് വിട്ടയച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക