Image

യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റ് തുടങ്ങാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍; നടപ്പാകാതിരിക്കാന്‍ ഇടത് സര്‍ക്കാര്‍

കല Published on 16 July, 2019
യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റ് തുടങ്ങാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍; നടപ്പാകാതിരിക്കാന്‍ ഇടത് സര്‍ക്കാര്‍

എസ്എഫ്ഐയുടെ കുത്തുകയായ യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകളും തയാറെടുക്കുന്നു. നിലവില്‍ എസ്എഫ്ഐക്ക് മാത്രമാണ് അവിടെ യൂണിറ്റുള്ളത്. യൂണിയന്‍ ഓഫീസുള്ളതും എസ്എഫ്ഐക്ക് മാത്രം. എസ്എഫ്ഐ പ്രവര്‍ത്തകനെ ക്യാംപസിനുള്ളില്‍ വെച്ച് എസ്എഫ്ഐ നേതാക്കള്‍ തന്നെ കുത്തിയ സംഭവം വന്‍ വിവാദമായതോടെയാണ് യൂണിവേഴ്സിറ്റി കോളജിലെ ഇടത് ഏകാധിപത്യം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത്. 
ഈ പൊതു ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെയാണ് അവിടെ യൂണിറ്റ് തുടങ്ങാന്‍ കെഎസ്യു, എഐഎസ്എഫ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ യൂണിറ്റ് തുടങ്ങുന്നതില്‍ നിന്ന് എബിവിപി വിട്ട് നില്‍ക്കുകയാണ്. നിലവില്‍ മറ്റു സംഘടനകള്‍ യൂണിറ്റ് തുടങ്ങിയാല്‍ നിലവില്‍ എസ്എഫ്ഐയോടുള്ള പ്രതിഷേധം കുറയും എന്നതാണ് എബിവിപി കാരണമായി ചൂണ്ടിക്കാട്ടുന്നത്. 
കെഎസ്യു എഐഎസ്എഫ് എന്നീ സംഘടനകള്‍ യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചതോടെ യൂണിവേഴ്സിറ്റ് കോളജ് ക്യാംപസിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള യൂണിറ്റ് ഓഫീസുകള്‍ ഇനി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നു. മറ്റു സംഘടനകള്‍ക്ക് ഇവിടെ വേരുറപ്പിക്കാന്‍ അവസരം നല്‍കാതിരിക്കുക എന്നതാണ് ഈ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്നാണ് കരുതേണ്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക