Image

യു.ഡി.എഫ്. ഭരണകാലത്തെ പോലീസുകാര്‍ ചെരുപ്പുനക്കികള്‍: എം.എം.മണി

Published on 15 July, 2019
യു.ഡി.എഫ്. ഭരണകാലത്തെ പോലീസുകാര്‍ ചെരുപ്പുനക്കികള്‍: എം.എം.മണി
ഇടുക്കി: വെറുമൊരു പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരേ നാലു കേസുകള്‍ പോലീസ് എടുത്തെന്നും മുന്‍ മന്ത്രിസഭയുടെ കാലത്ത് സര്‍വീസിലിരുന്ന പോലീസുകാര്‍ ചെരുപ്പുനക്കികളായിരുന്നുവെന്നും മന്ത്രി എം.എം.മണി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.

അന്നത്തെ ആ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ക്രിമിനലുകളായി മാറിയിരിക്കുന്നത് എന്നും എം.എം.മണി പറഞ്ഞു.നെടുങ്കണ്ടത്ത് ലോക്കപ്പ് മര്‍ദനം നടത്തിയ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസുകാരനായിരുന്നു. നാട്ടുകാര്‍ മര്‍ദിച്ച പ്രതിയെ ഏരിയ മറികടന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പോലീസിന് സംഘടനാ സ്വാതന്ത്ര്യം നല്‍കിയത് എല്‍.ഡി.എഫ്. സര്‍ക്കാരാണെന്നും മന്ത്രി ഓര്‍മപ്പെടുത്തി. മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിമാരായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും രമേശ് ചെന്നിത്തലയെയും അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ.കരുണാകരനെയും പേരുപറഞ്ഞാണ് എം.എം.മണി കടന്നാക്രമിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക