Image

കര്‍ദ്ദിനാള്‍ പൗലോ സര്‍ദി ദിവംഗതനായി

Published on 15 July, 2019
കര്‍ദ്ദിനാള്‍ പൗലോ സര്‍ദി ദിവംഗതനായി
വത്തിക്കാന്‍ സിറ്റി: ആഗോള സഭയെ വിവിധ കാലഘട്ടങ്ങളില്‍ നയിച്ച അഞ്ച് പാപ്പാമാരുടെ കീഴില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ പൗലോ സര്‍ദി ദിവംഗതനായി. 84 വയസ്സുള്ള അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം പാപ്പാമാരുടെ പ്രസംഗങ്ങളും ലേഖനങ്ങളും മറ്റും എഡിറ്റ് ചെയ്യുന്ന ദൗത്യം നിര്‍വ്വഹിച്ചിരിന്നു.

വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ, ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ, ബനഡിക്ട് പതിനാറാമന്‍ തുടങ്ങിയ മാര്‍പാപ്പമാര്‍ക്കു കീഴിലാണ് അദ്ദേഹം സേവനം ചെയ്തത്. 2010ലെ കണ്‍സിസ്റ്ററിയില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. കന്യാമറിയം, വിശുദ്ധരായ പത്രോസ്പൗലോസ് ശ്ലീഹന്മാര്‍ എന്നിവരുടെ അകമ്പടിയോടെ കര്‍ദ്ദിനാളിനെ നിത്യസൗഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കുമെന്ന് പ്രത്യാശിക്കാമെന്ന് പാപ്പ സന്ദേശത്തില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക