അഹല്യാമോക്ഷം (ഗദ്യ കവിത: സരോജ വര്‍ഗീസ്സ്, നൂയോര്‍ക്ക്)
SAHITHYAM
15-Jul-2019
SAHITHYAM
15-Jul-2019

(ഇ-മലയാളിയുടെ വായനാവാരത്തിനു വിജയവും സര്‍വ്വ മംഗളങ്ങളും നേരുന്നു. വായനാവാരത്തിലേക്ക് ഒരു പഴയ ഗദ്യകവിത.)
പരിശുദ്ധിയുടെ പരിമളം പരത്തി വിടരാന്‍ കൊതിച്ച് നില്‍ക്കും
പനിനീര്‍ പുഷ്പമെ! വസന്താരാമത്തിന്റെ ഒരു കോണില്‍,

പരാഗണം നിഷേധിക്കപ്പെട്ട് മന്ദീഭവിച്ച് കൊണ്ടിരിക്കുന്ന മനോഹരി..
നിന്നിലെ വൈകാരികതയെ താലോലിക്കാന്‍, നിന്നിലെ മധുനുകരാന്‍
പണ്ടത്തെ സ്വപ്നകാമുകന്‍, കരിവണ്ട് ഇതാ എത്തിയിരിക്കുന്നു.
ബാല്യ-കൗമാരങ്ങള്‍ കടന്നുപോകവെ, യൗവ്വനം നിന്നെ -
ശത-സഹസ്രം സുന്ദരസ്വ്പനങ്ങളാല്‍ തൊട്ടു തഴുകി,
വിവാഹമെന്ന സ്വര്‍ഗ്ഗവാതായനത്തിലൂടെ കുടുംബമെന്ന,
അനര്‍ഘ അനുഭൂതിയിലേക്ക് തള്ളി വീഴ്ത്തിയപ്പോള്‍,
നീ കണ്ടത്, നിനക്ക് വേണ്ടി എവിടെ നിന്നോ ഓടിയെത്തിയ
നിന്റെ സ്വ്പനങ്ങളില്‍ പോലും കണ്ടിട്ടില്ലാത്ത ആ മുഖം.
നീ മോഹിച്ചതോ പാലപ്പൂവ്വിന്റെ ഗന്ധവ്വും, കൈതപ്പൂവ്വിന്റെ നിറവുമുള്ള
രാജകുമാരനൊപ്പം ചിറകുള്ള രഥങ്ങളില്‍ സഞ്ചരിക്കാന്‍
ഇക്കിളിപൂണ്ട് വികാരതരളിതമായ യൗവ്വനത്തിന്റെ നാളുകള്‍
ദീര്‍ഘനിശ്വാസങ്ങളുടെ "തുഭേദങ്ങളോടെ കടന്നുപോയി
ജീവിതനാടകവേദിയിലുയുര്‍ന്ന യവനിക വീഴാന്‍ ആശിച്ച
നീ, ഇന്നുമൊരു പ്രേമഭിക്ഷുകിയാണ്.
പാലൊളിചന്ദ്രികയില്‍, അശോകമരചുവട്ടില്‍ നിര്‍വികാരയായ് നീ നിന്നപ്പോള്‍
നൈസ്സര്‍ഗികതയുടെ സുഗന്ധം തൂവ്വി, ഇതാ എത്തിപോയ് നിന്റെ സ്‌നേഹ ഗന്ധര്‍വ്വന്‍
നിന്റെ ഹൃദയതന്ത്രികളില്‍ ഇമ്പമേറിയ നാദം മീട്ടികൊണ്ട്,
നിന്റെ ശ്രവണപുടങ്ങളില്‍ പ്രേമമന്ത്രം ഉരുവിട്ട് കൊണ്ട്,
നിന്നില്‍ ഉറങ്ങികിടന്നിരുന്ന വികാരങ്ങളെ തട്ടിയുണര്‍ത്താന്‍
പളുങ്കുമണികള്‍ ചിന്നിചിതറുന്ന ചിരിതൂകി കൊണ്ട്.
നീ ഭാഗ്യവതിയാണ്...
നീ, നിന്റെ സങ്കല്‍പ്പങ്ങളിലെ രാജകുമാരനെ കണ്ടെത്തിയിരിക്കുന്നു
ചന്ദനത്തിന്റെ കുളിര്‍മ്മയുള്ള ആ സ്പര്‍ശനം
നിന്റെ സിരകളില്‍ സ്‌നേഹത്തിന്റെ ഊഷ്മളത ഒഴുക്കുന്നില്ലെ?
ദ്രുഢഹസ്തങ്ങളില്‍ നിന്നെയും വഹിച്ചുകൊണ്ട് ആ പ്രേമഗന്ധര്‍വ്വന്‍
ചക്രവാളങ്ങളെ പിന്നിലാക്കി മുന്നോട്ട് കുതിച്ചുപായുന്നു....
..ആ സുന്ദര യാത്ഥാര്‍ത്ഥ്യം നിന്നെ വേറൊരു അഹല്യയാക്കി മാറ്റുന്നു
അധരങ്ങളിലേക്ക് അടുപ്പിക്കപ്പെട്ട ആ മധുചഷകം
ആരും തട്ടിതെറുപ്പിക്കാതിരിക്കട്ടെ; നീ എന്നുമെന്നും ഭാഗ്യവതിയായിരിക്കട്ടെ.
*******************************
സരോജ വര്‍ഗീസ്സ്, നൂയോര്‍ക്ക്
[email protected]

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments