Image

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം

Published on 15 July, 2019
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് സാജന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ല. അന്വേഷണോദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും സാജന്റെ ഭാര്യ ആരോപിച്ചു.

സാജന്റെ ആത്മഹത്യ കുടുംബപ്രശ്‌നം മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കുടുംബസുഹൃത്തും െ്രെഡവറുമായ മന്‍സൂറിനെ പോലീസ് കരുവാക്കിയെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ദുബായില്‍ ബിസിനസ് ചെയ്യുന്ന മന്‍സൂറിനെ തിരിച്ചുപോകാനാകാത്ത വിധം കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് പ്രകാരം മൊഴി നല്‍കുകയായിരുന്നെന്നും കുടുംബം പറയുന്നു.

അഞ്ച് തവണ പോലീസ് ചോദ്യം ചെയ്തു. സാജന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നുവെന്നും സാജന്റെ കുടുംബം പറഞ്ഞു. ആദ്യം മൊഴിയെടുക്കാന്‍ ചെന്നപ്പോള്‍ തന്നെ മന്‍സൂറിന്റെ ഫോണ്‍ പോലീസ് കൈക്കലാക്കിയെന്നും സാജന്റെ കുടുംബം പറഞ്ഞു. കുടുംബ സുഹൃത്ത് എന്ന നിലയില്‍ സാജന്റെ ഭാര്യ ബീനയെ വിളിക്കാറുണ്ടായിരുന്നുവെന്ന് മന്‍സൂര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക