Image

നാല്‌ ഇന്ത്യക്കാരെ ഓസ്‌ട്രേലിയയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Published on 01 May, 2012
നാല്‌ ഇന്ത്യക്കാരെ ഓസ്‌ട്രേലിയയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മെല്‍ബണ്‍: നാല്‌ ഇന്ത്യന്‍ വംശജരായ കുടുംബാംഗങ്ങളെ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലേഷ്‌ ശര്‍മ(36), ഭാര്യ പ്രതിക, മക്കളായ ദിവേഷ്‌(5), ദിവ്യ(3) എന്നിവരാണ്‌ മരിച്ചത്‌. മെല്‍ബണിലെ ഗ്ലെന്‍ വേവര്‍ലിയിലുള്ള വീട്ടിലാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

നിലേഷ്‌ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്നു. നിലേഷ്‌ ശര്‍മയ്‌ക്ക്‌ കുടംബ പ്രശ്‌നങ്ങളൊന്നുമുണ്‌ടിയിരുന്നില്ലെന്നും മരണകാരണം ദുരൂഹമാണെന്നും ബന്ധുവായ അഭയ്‌ സിംഗ്‌ പറഞ്ഞു. ബുധനാഴ്‌ച മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന്‌ വിധേയമാക്കും. സംഭവത്തില്‍ ദൂരൂഹതയുള്ളതായി റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക