Image

കടക്കുള്ളില്‍ കയറി വയോധികയുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍

Published on 15 July, 2019
കടക്കുള്ളില്‍ കയറി വയോധികയുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍


തിരുവനന്തപുരം: കടയുടെ അകത്ത് കിടന്നിരുന്ന വയോധികയുടെ മാല മോഷ്ടിച്ച  കേസിലെ പ്രതി പിടിയില്‍. മണക്കാട് കല്ലാറ്റുമുക്ക് മൊഹമ്മദ് റഷീദ് മകന്‍ സെയ്തലവി (40) യാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടിയിലായത്.  തിരുവനന്തപുരം മെഡിക്കല്‍കോളേജിന് സമീപം കുലക്കട നടത്തുന്ന രാജമ്മ എന്ന വയോധികയുടെ മാല ഞായറാഴ്ച ഉച്ചയോടെ ഇയാള്‍ പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.  

ഞായറാഴ്ച ഉച്ചക്ക് കടക്കകത്ത് കിടക്കുകയായിരുന്ന രാജമ്മയോട് സ്‌കൂട്ടറില്‍ എത്തിയ പ്രതി അടുത്ത കടയില്‍ ആളുണ്ടോ എന്നു ചോദിച്ച ശേഷം പെട്ടന്ന് കഴുത്തില്‍ കിടന്ന മൂന്നു പവന്റെ മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ രക്ഷപെടുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍. നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസും ഷാഡോ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കല്‍ നിന്നും മോഷ്ടിക്കപ്പെട്ട മാലയുടെ ഭാഗം കിട്ടിയിട്ടുണ്ട്. വിവിധ മോഷണകേസിലെ പ്രതിയാണ് പിടിയിലായ സെയ്താലി. സി ഐ അരുണ്‍ കെ.എസ്, എസ്.ഐ.ശ്രീകാന്ത്, സി.പി.ഒ.മാരായ വിനീത്, നിഷാദ്, ഷാഡോപോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക