Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല; മഴ പെയ്യുമെന്ന് പ്രതീക്ഷ

Published on 15 July, 2019
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല; മഴ പെയ്യുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: ജൂലൈ 31 വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍. ഓഗസ്റ്റ് ഒന്നിന് വീണ്ടും അവലോകനം നടത്തും. അതിനുശേഷം  വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.  

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ലോഡ്‌ഷെഡിംഗ് ഉടന്‍ വേണ്ടെന്ന നിലപാടിലേക്ക് കെഎസ്ഇബി എത്തിയത്. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12% വെള്ളം  മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.

ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കൂട്ടല്‍. അതിനുള്ളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. കേന്ദ്രവൈദ്യതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളില്‍ നിയന്ത്രണം നിലവിലുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക