Image

പിണറായിയുടെ പ്രസ്‌താവന മാറ്റത്തിന്റെ സൂചന: വെള്ളാപ്പള്ളി നടേശന്‍

Published on 01 May, 2012
പിണറായിയുടെ പ്രസ്‌താവന മാറ്റത്തിന്റെ സൂചന: വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: സി.പി.എമ്മില്‍ നിന്ന്‌ വിട്ടുപോയവര്‍ക്ക്‌ തിരികെ വരാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവന രാഷ്‌ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്‌താവിച്ചു. പ്രസ്‌താവന സംസ്ഥാനത്ത്‌ രാഷ്‌ട്രീയ മാറ്റമുണ്ടാക്കും. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ്‌ മൂന്നാം സ്ഥാനത്ത്‌ പോയാലും അത്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇതിനിടെ മുന്നണി വിട്ടുപോയ കക്ഷികളെ തിരികെ കൊണ്‌ടുവരണമെന്ന പിണറായി വിജയന്റെ നിലപാട്‌ സ്വാഗതം ചെയ്യുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക