Image

മലയാളം പഠിച്ചിട്ടേ, മലയാള സിനിമയില്‍ അഭിനയിക്കൂ: വിജയ്‌ ദേവരകൊണ്ട

Published on 15 July, 2019
മലയാളം പഠിച്ചിട്ടേ, മലയാള സിനിമയില്‍ അഭിനയിക്കൂ: വിജയ്‌ ദേവരകൊണ്ട

കൊച്ചി: മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്‌, പക്ഷേ, മലയാളം പഠിച്ച ശേഷമേ അഭിനയിക്കുകയുള്ളൂവെന്നും തെലുങ്ക്‌ സൂപ്പര്‍ താരം വിജയ്‌ ദേവരകൊണ്ട. ജൂലൈ 24ന്‌ റിലീസ്‌ ചെയ്യുന്ന 'ഡിയര്‍ കോമ്രേഡി'ന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. തമിഴ്‌ ശരിക്കറിയാതെയാണ്‌ 'നോട്ട' എന്ന തമിഴ്‌ ചിത്രത്തില്‍ അഭിനയിച്ചത്‌.

 പക്ഷേ, വളരെ ബുദ്ധമുട്ടായിരുന്നു. അതിനാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പഠിച്ച ശേഷം മാത്രമേ ആ സാഹസത്തിന്‌ മുതിരുകയുള്ളൂവെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ നായികയായ രശ്‌മിക മന്ദാനയും വിജയ്‌ ദേവര കൊണ്ടയ്‌ക്കൊപ്പം എത്തിയിരുന്നു.

മലയാളം സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക്‌ അതിയായ ആഗ്രഹമുണ്ടെന്ന്‌ നടി രശ്‌മിക മന്ദാന പറഞ്ഞു. എല്ലാ മലയാളി ക്രോമ്രേഡ്‌സിനും നമസ്‌കാരം എന്ന്‌ പറഞ്ഞാണ്‌ വിജയ്‌ ദേവരുകൊണ്ട സംസാരിച്ചുതുടങ്ങിയത്‌.

 കോമ്രേഡ്‌ എന്നത്‌ കേരളത്തിലെ ജനപ്രിയ വാക്കാണ്‌. ഒരാളുടെ ചീത്ത കാലത്തും നല്ല കാലത്തും കൂടെയുണ്ടാകുന്ന, പരാജയത്തിലും വിജയത്തിലും ഒപ്പം നില്‍ക്കുന്ന, ഒരുമിച്ച്‌ നിന്ന്‌ പോരാടുന്ന സുഹൃത്താണ്‌ കോമ്രേഡ്‌. തന്റെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡ്‌ പറയുന്നത്‌ അത്തരമൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. 

 ദുല്‍ഖര്‍ സല്‍മാന്‍ തനിക്ക്‌ സഹോദരനെപ്പോലെയാണെന്നും ദുല്‍ഖറിന്റെ ആരാധകനാണെന്നും പറഞ്ഞ വിജയ്‌ ദുല്‍ഖറിനായി ഒരു സര്‍െ്രെപസ്‌ ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു.

തന്റെ സ്വദേശം അതിര്‍ത്തി ഗ്രാമമായ കൂര്‍ഗിലാണെന്നും അതിനാല്‍ തന്നെ മലയാളികളായ നിരവധി അയല്‍ക്കാര്‍ തനിക്കുണ്ടെന്നും രശ്‌മിക മന്ദാന പറഞ്ഞു. കെജിഎഫിനു ശേഷം നാല്‌ തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുമിച്ചെത്തുന്ന ചിത്രമാണ്‌ ഡിയര്‍ കോമ്രേഡ്‌. റിലീസിന്‌ മുന്നോടിയായി ഡിയര്‍ കോമ്രേഡ്‌ മ്യൂസിക്‌ ഫെസ്റ്റിവല്‍ കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ശനിയാഴ്‌ച നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക