Image

കര്‍ണാടകയില്‍ വ്യാഴാഴച വിശ്വസ വോട്ട്‌ നടത്താന്‍ തീരുമാനം

Published on 15 July, 2019
കര്‍ണാടകയില്‍ വ്യാഴാഴച വിശ്വസ വോട്ട്‌ നടത്താന്‍ തീരുമാനം
 ബെംഗുളൂരു:  കര്‍ണാടകയില്‍ ആഴ്‌ചകളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടെ വ്യാഴാഴ്‌ച വിശ്വാസ വോട്ടെടുപ്പ്‌ നടത്താന്‍ തീരുമാനം. ഇന്ന്‌ ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗത്തിലാണ്‌ തീരുമാനം. 

വ്യാഴാഴ്‌ച രാവിലെ 11നാണ്‌ വിശ്വാസ വോട്ടെടുപ്പ്‌ നടക്കുക. എല്ലാ സഭാ നടപടികളും നിര്‍ത്തിവെച്ച്‌ ഇന്ന്‌ തന്നെ വിശ്വാസ വോട്ടെടുപ്പ്‌ നടത്തണമെന്ന്‌ യോഗത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്‌ സ്‌പീക്കര്‍ സ്വീകരിച്ചില്ല.

എന്നാല്‍, തങ്ങള്‍ക്ക്‌ കോണ്‍ഗ്രസിന്റെ നേതാക്കളെ ആരെയും കാണാന്‍ ആഗ്രഹമില്ലെന്ന്‌ അറിയിച്ചിരിക്കുകയാണ്‌ മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍. ഗുലാം നബി ആസാദ്‌ അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ വിമതന്‍മാരെ കണ്ട്‌ അനുനയിപ്പിക്കാന്‍ മുംബൈയിലേക്ക്‌ വിമാനം കയറാനിരിക്കെയാണിത്‌.

 കോണ്‍ഗ്രസ്‌ നേതാക്കള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി ഇവര്‍ മുംബൈ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്‌.
അതേസമയം, കര്‍ണാടക സ്‌പീക്കര്‍ക്കെതിരെ വിമത എം.എല്‍.എമാരും, എം.എല്‍.എമാര്‍ക്കെതിരെ സ്‌പീക്കറും നല്‍കിയ ഹരജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക