Image

സാജന്‍റെ ഭാര്യക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് ശ്യാമളയെ രക്ഷിക്കാൻ: കെ മുരളീധരൻ

Published on 15 July, 2019
സാജന്‍റെ ഭാര്യക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് ശ്യാമളയെ രക്ഷിക്കാൻ: കെ മുരളീധരൻ

കോഴിക്കോട്: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യക്കെതിരെ സിപിഎം അപവാദ പ്രചാരണം നടത്തുന്നത് നഗരസഭാധ്യക്ഷ പി കെ ശ്യാമളയെ രക്ഷിക്കാനാണെന്ന് കെ മുരളീധരൻ എം പി. ഇത്തരത്തിലാണ് എക്കാലവും സിപിഎം പ്രവർത്തിച്ചു വന്നിരുന്നത്. ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

വടകര എംപിയായ തന്നെ പലപ്പോഴും സിപിഎം പല പരിപാടികളിൽ നിന്നും ഒഴിവാക്കുകയാണ്. പ്രതികരിക്കുന്നവരെ ഇത്തരത്തിൽ ഒറ്റപ്പെടുത്തുന്ന രീതിയാണ് എന്നും സിപിഎം അവലംബിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക