Image

'സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ്'; എസ്എഫ്ഐക്കെതിരെ അബ്ദുള്ളക്കുട്ടി

Published on 15 July, 2019
'സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ്'; എസ്എഫ്ഐക്കെതിരെ അബ്ദുള്ളക്കുട്ടി

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐക്ക് എതിരെ ആഞ്ഞടിച്ച് എപി അബ്ദുള്ളക്കുട്ടി.  എസ്എഫ്ഐ എന്നാൽ ഇപ്പോൾ സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ് ആയി മാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. കോഴിക്കോട്ട്  ബിജെപി നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് യൂണിവേഴ്സിറ്റി കോളേജിലെ അക്രമം കൂടി പരാമര്‍ശിച്ച് അബ്ദുള്ളക്കുട്ടി എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ചത്. 

താൻ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ എന്നാൽ സ്റ്റുഡന്‍റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആയിരുന്നു. എന്നിലിപ്പോഴത് സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ് ആയി. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെ പിരിച്ചു വിട്ടെന്നാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയും പറയുന്നതെന്നും എല്ലാ കോളേജുകളിലും കണ്ണൂര്‍ മോഡൽ പാര്‍ട്ടി ഗ്രാമങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന എസ്എഫ്ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി ബിജെപി വേദിയിൽ പറഞ്ഞു. സിപിഎമ്മിനെതിരെയും സ്വീകരണ ചടങ്ങിൽ അബ്ദുള്ളക്കുട്ടി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക