Image

രാഷ്ട്രീയത്തിനു വേണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കില്ലെന്ന് സച്ചിന്‍

Published on 01 May, 2012
രാഷ്ട്രീയത്തിനു വേണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കില്ലെന്ന് സച്ചിന്‍
പൂന: രാഷ്ട്രീയത്തിനു വേണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിടവാങ്ങി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു. ഒരു കായിക താരമായി തന്നെ നിലനില്‍ക്കുമെന്നും അതാണ് ഏറ്റവും വലിയ ആഗ്രഹംമെന്നും സച്ചിന്‍ പറഞ്ഞു. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. കായിക താരമാണ്. ക്രിക്കറ്റ് എന്റെ ജീവിതമാണ്. അതില്‍ തന്നെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റിന് കൂടുതല്‍ സംഭാവനകള്‍ നല്‍കണം - സച്ചിന്‍ നയം വ്യക്തമാക്കി. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ചശേഷം സച്ചിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.

ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ പേരിലാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ചത്. അത് ഒരു ബഹുമതിയായി കണക്കാക്കുന്നു. എന്നാല്‍ ക്രിക്കറ്റ് ഉപേക്ഷിച്ചിട്ട് രാഷ്ട്രീയത്തിലേയ്ക്കില്ല. നൂറാമത്തെ സെഞ്ചുറിയെക്കാള്‍ ഇന്ത്യ ലോകകപ്പ് നേടിയതാണ് തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയതെന്നും സച്ചിന്‍ പറഞ്ഞു. കളി തുടങ്ങി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ മഹാഭാഗ്യം വന്നു ചേര്‍ന്നത്. അപ്പോള്‍ അതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ക്രിക്കറ്റില്‍ നൂറു സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമാകുമെന്ന് 2003 ല്‍ തന്നെ അന്നത്തെ കോച്ച് ജോണ്‍ റൈറ്റ് പറഞ്ഞിരുന്നുവെന്നും സച്ചിന്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക