Image

കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് ഉറപ്പിച്ച് പോലീസ്

കല Published on 15 July, 2019
കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് ഉറപ്പിച്ച് പോലീസ്

യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആര്‍.ശിവരഞ്ജിത്ത് തന്നെയാണ് അഖില്‍ മോഹനെ കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പോലീസ്. ശിവരഞ്ജിത്തിന്‍റെ കൈയ്യില്‍ കത്തികൊണ്ട് മുറഞ്ഞപാടു കണ്ടെത്തി. ശിവരഞ്ജിത്തിന്‍റെയും നസീമിന്‍റെയും കൈയ്യില്‍ രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നല്‍കിയിട്ടുണ്ട്. പെട്ടന്നുള്ള പ്രകോപനമാണ് സംഘര്‍ഷത്തിനുള്ള കാരണം. 
അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്ഐആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചു നിര്‍ത്തി. ശിവരഞ്ജിത്ത് നെഞ്ചില്‍ കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്ഐആര്‍. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികളും സമാനമായ മൊഴിയാണ് നല്‍കിയത്. ശിവരഞ്ജിത്തിന്‍റെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന എസ്എഫ്ഐക്കാരാണ് തന്നെ അക്രമിച്ചതെന്ന് അഖിലിന്‍റെ മൊഴിയുമുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക