Image

കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുന്നു

Published on 15 July, 2019
കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുന്നു


ബെംഗളൂരു: കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുന്നു. തിരിച്ചെത്തുമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്ന എം.ടി.ബി നാഗരാജും കെ സുധാകറും വിമത പക്ഷത്ത്‌ ചേര്‍ന്നതോടെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചു.

അതേസമയം, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന്‌ ചേരും. രാവിലെ 11നാണ്‌ നിയമസഭാ സമ്മേളനം. ന്യൂനപക്ഷമായ കുമാരസ്വാമി സര്‍ക്കാര്‍ സഭയില്‍ ഇന്ന്‌ തന്നെ വിശ്വാസവോട്ട്‌ തേടണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക