Image

ഗോശാലകളില്‍ പശുക്കള്‍ മരിക്കാനിടയായ സംഭവം: എട്ട്‌ ജീവനക്കാരെ യോഗി സര്‍ക്കാര്‍ സസ്‌പെന്റ്‌ ചെയ്‌തു

Published on 15 July, 2019
ഗോശാലകളില്‍ പശുക്കള്‍ മരിക്കാനിടയായ സംഭവം: എട്ട്‌ ജീവനക്കാരെ യോഗി സര്‍ക്കാര്‍ സസ്‌പെന്റ്‌ ചെയ്‌തു


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലകളില്‍ 71 പശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എട്ട്‌ ജീവനക്കാരെ സസ്‌പെന്റു ചെയ്‌തു. 

കഴിഞ്ഞ ദിവസങ്ങളിലാണ്‌ അയോധ്യയിലെയും പ്രതാപ്‌ഘട്ടിലെയും ഗോശാലകളില്‍ 71 പശുക്കള്‍ ചത്തുവീണത്‌. പശുക്കളെ പരിപാലിക്കുന്നതില്‍ വീഴ്‌ചപറ്റിയെന്ന്‌ കാണിച്ചാണ്‌ മിര്‍സാപുര്‍ ചീഫ്‌ വെറ്ററിനറി ഓഫീസറും വെറ്ററിനറി വിഭാഗത്തിലെ മറ്റ്‌ മൂന്ന്‌ ഉന്നതരുമടക്കം എട്ടുപേരെ സസ്‌പെന്റു ചെയ്‌തത്‌.

കറവ വറ്റിയ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന ഉടമകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ എല്ലാ ജില്ലാ ഭരണാധികാരികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. 

തെരുവില്‍ ശല്യം സൃഷ്ടിച്ചുകൊണ്ട്‌ കന്നുകാലികള്‍ അലഞ്ഞുതിരിയുന്നത്‌ ഒഴിവാക്കണമെന്ന്‌ കാണിച്ച്‌ ലക്‌നൗ ജില്ലാ ഭരണകൂടം ഇതിനകംതന്നെ നോട്ടീസ്‌ ഇറക്കിയിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ അയോധ്യയിലെ ഗോശാലകളില്‍ ചത്തുകിടക്കുന്ന പശുക്കളുടെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ്‌ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതും.

സംഭവത്തില്‍ മിര്‍സാപുര്‍ ജില്ലാ കലക്ടറോട്‌ മുഖ്യമന്ത്രി അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പ്രയാഗ്‌രാജ്‌ പോലീസ്‌ കമ്മീഷര്‍ക്കും മുഖ്യമന്ത്രി അന്വേഷണത്തിന്‌ ഉത്തരവ്‌ നല്‍കി. ഇവിടെ വെള്ളംകെട്ടിനിന്ന ഗോശാലയില്‍ വൈദ്യുതി പോസ്റ്റ്‌ മറിഞ്ഞുവീണ്‌ നിരവധി കന്നുകാലികള്‍ ചത്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക