Image

ടിക്‌ ടോക്‌ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്ത്‌

Published on 15 July, 2019
 ടിക്‌ ടോക്‌ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്ത്‌

ന്യൂ ഡല്‍ഹി: ചൈനീസ്‌ സാമൂഹിക മാധ്യ ആപ്ലീക്കേഷനുകളായ ടിക്‌ ടോക്‌, ഹെലോ എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ സ്വദേശി ജാഗരണ്‍ മഞ്ച്‌ (എസ്‌.ജെ.എം) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തെഴുതി. 

ഇത്തരം ആപ്ലിക്കേഷനുകള്‍ 'ദേശവിരുദ്ധ' ഉള്ളടക്കങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയെന്ന്‌ ആരോപിച്ചാണ്‌ കത്ത്‌. ഞായറാഴ്‌ചയാണ്‌ എസ്‌ജെഎം പ്രധാമമന്ത്രിക്ക്‌ കത്തെഴുതിയത്‌.

ഈ രണ്ട്‌ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്നും, ഇതിലൂടെ ഇന്ത്യയിലെ യുവാക്കള്‍ നിക്ഷിപ്‌ത താത്‌പര്യക്കാരുടെ സ്വാധീനതയില്‍പ്പെടുകയാണെന്നും എസ്‌ജെഎം കോ-കണ്‍വീനര്‍ അശ്വനി മഹാജന്‍ കുറ്റപ്പെടുത്തി. 

മറ്രു സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങള്‍ ഉപയോഗിച്ച്‌ 11,000-ത്തിലേറെ പരസ്യങ്ങള്‍ പന്നതിനു പിന്നാല്‍ ഹലോ ആപ്പാണ്‌. ഇതിനായി ഹെലോ ഏഴുകോടിയിലേറെ രൂപ ചെലവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക