Image

19കാരിയായ മോഡലിനെ സംശയത്തിന്റെ പേരില്‍ കാമുകന്‍ തലക്കിടിച്ച്‌ കൊലപ്പെടുത്തി

Published on 15 July, 2019
19കാരിയായ മോഡലിനെ സംശയത്തിന്റെ പേരില്‍ കാമുകന്‍ തലക്കിടിച്ച്‌ കൊലപ്പെടുത്തി


മഹാരാഷ്ട്രയിലെ നാഗ്‌പൂര്‍ ജില്ലയില്‍ 19- കാരിയായ മോഡലിനെ സ്വഭാവദൂഷ്യം ആരോപിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്‌തതായി പൊലീസ്‌. അഷ്‌റഫ്‌ ഷെയ്‌ഖ്‌ എന്ന യുവാവാണ്‌ കാമുകിയായ ഖുഷി പരിഹാറിനെ കൊലപ്പെടുത്തിയത്‌.

മുഖം തകര്‍ന്ന രീതിയില്‍ യുവതിയുടെ ശരീരം പംധുര്‌ന-നാഗ്‌പൂര്‍ ഹൈവേയില്‍ കണ്ടെത്തിയതായി നാഗ്‌പുര്‍ ലോക്കല്‍ പൊലീസിന്‌ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ സംഭവം പുറത്തറിയുന്നത്‌. സാമൂഹിക മാധ്യമം വഴിയാണ്‌ പൊലീസ്‌ പ്രതിയെ കണ്ടുപിടിച്ചത്‌.

ഖുഷി പരിഹാര്‍ പ്രാദേശിക ഫാഷന്‍ ഷോകളില്‍ പങ്കെടുക്കാറുണ്ടെന്നും അറിയപ്പെടുന്ന മോഡല്‍ ആകാന്‍ ആഗ്രഹിച്ചിരുന്നതായും പ്രതി പൊലീസിനോട്‌ പറഞ്ഞു. ചില യുവാക്കളുമായുള്ള അടുപ്പത്തില്‍ സംശയം തോന്നിയതിനാലാണ്‌ താന്‍ പരിഹറിനെ കൊന്നതെന്ന്‌ ഷെയ്‌ഖ്‌ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജൂലൈ 12 ന്‌ ഖുഷി പരിഹാറിനൊപ്പം കാറില്‍ യാത്ര ചെയ്‌ത ഷെയ്‌ഖ്‌, പാണ്ഡുര്‍ന-നാഗ്‌പൂര്‍ ഹൈവേയ്‌ക്ക്‌ സമീപമുള്ള സാവ്‌ലി ഫാത്തയില്‍ വച്ച്‌ പരിഹാറിന്റെ തല തകര്‍ത്തു കൊലപ്പെടുത്തിയെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. എന്നാല്‍ എങ്ങനെയാണ്‌ കുറ്റകൃത്യം നടത്തിയതെന്ന പൂര്‍ണ വിവരം ലഭ്യമായിട്ടില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക