മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സണ്ടെ സ്‌കൂള്‍ മത്സരങ്ങള്‍ ഒക്കലഹോമയില്‍ ആഗസ്റ്റ് 3 ന്
AMERICA
15-Jul-2019
പി പി ചെറിയാന്‍
AMERICA
15-Jul-2019
പി പി ചെറിയാന്‍

ഒക്കലഹോമ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയന്‍ എ സണ്ടെ സ്‌കൂള്‍ മത്സരങ്ങള്‍ ആഗസ്റ്റ് 3 ന് ഒക്കലഹോമയില്‍വെച്ച് നടത്തപ്പെടുന്നു.
യൂക്കോണ്‍ ഐ പി സി ഹെബ്രോണ്‍ ചര്‍ച്ചില്‍ ഒക്കലഹോമ മാര്‍ത്തോമാ ചര്‍ച്ചാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും.
.jpg)
കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ 4-ാം ഗ്രേഡ് വരെയുള്ളവര്‍ക്ക് ഗാന മത്സരവും, അഞ്ച് മുതല്‍ 12 വരെയുള്ളവര്‍ക്ക് സിംഗിങ്ങ്, എലക്യൂഷന്‍, ബൈബിള്‍ ക്വിസ് മത്സരങ്ങളുമാണ് ഉണ്ടായിരിക്കുക.
ഡാളസ്സ് സെന്റ് പോള്‍സ്, സെഫിയോന്‍, കരോള്‍ട്ടന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ക്രോസ്വെ മാര്‍ത്തോമാ ചര്‍ച്ച്, ഓസ്റ്റിന്‍, കാന്‍സസ്, ഒക്കലഹോമ തുടങ്ങിയ ഇടവകകളിലെ സണ്ടെ സ്‌കൂള്‍ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്. മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതത് ഇടവക വികാരിമാരില് നിന്നോ, സണ്ടെ സ്‌കൂള്‍ സൂപ്രണ്ട്മാരില്‍ നിന്നോ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments