Image

സിഎംപി മുന്നണി വിടില്ലെന്ന് കെ.ആര്‍. അരവിന്ദാക്ഷന്‍

Published on 01 May, 2012
സിഎംപി മുന്നണി വിടില്ലെന്ന് കെ.ആര്‍. അരവിന്ദാക്ഷന്‍
കോട്ടയം: ഇപ്പോള്‍ മുന്നണി വിടില്ലെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി കെആര്‍. അരവിന്ദാക്ഷന്‍. മുന്നണിക്കകത്ത് പാര്‍ട്ടിക്ക് കടുത്ത അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താല്‍ മുന്നണി വിടുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും.

മുന്നണിയില്‍നിന്ന് പാര്‍ട്ടിക്കു ലഭിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഉടന്‍ രാജിവയ്ക്കുമെന്നും മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അറിയിച്ചതായാണ് അറിയുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിഎംപിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയാതായാണ് അറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക