Image

ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പി

പി.പി. ചെറിയാന്‍ Published on 15 July, 2019
ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പി
ഡാളസ് : ഇന്ത്യയില്‍ മുസ്സീം, ക്രിസത്യന്‍, ദളിത് തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും, അവിശ്വാസത്തിനു നേരെ ഉയര്‍ന്നിരിക്കുന്ന ഭീഷിണിയിലും, ആള്‍കൂട്ട കൊലപാതകങ്ങളിലും പ്രതിഷേധിക്കുന്നതിന് ജൂലായ് 14ന് ഡാളസ് സിലി പ്ലാസക്കു സമീപം പ്രതിഷേധ പ്രകടനവും, പൊതുസമ്മേളവും നടത്തി.

ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ ഡാളസ് - ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് കാറിലും, ബസ്സിലുമായി പ്രതിഷേധ നഗറിലെത്തിയത്. ആള്‍കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക, ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഉറപ്പാക്കുക, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പൊള്ളുന്ന വെയിലിനെ പോലും അവഗണിച്ചു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നു. തുടര്‍ന്ന് പ്രതിഷേധ യോഗം ചേര്‍ന്നു.

ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സയ്യദ് അഫ്‌സല്‍ അലി, ജഗദീഷ് ബംഗര്‍, ഷാരിബ് ബായ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി വളരെ ഗുരുതരമാണെന്നും, അമേരിക്കന്‍ ഗവണ്‍മെന്റ് അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ചു മരത്തില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ട്രാബ്‌ഡെ അന്‍സാരിക്ക് നീതി ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ ഇന്നലെ ഒരു മുസ്ലീം പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ന്യൂനപക്ഷങ്ങളെ ഞെട്ടിപ്പിക്കുന്നതാണെന്നും അഫ്‌സല്‍ അലി പറഞ്ഞു.

ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പിഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പിഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പിഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പിഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പിഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പിഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധമിരമ്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക