Image

ടിക് ടോക് എടുക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മുങ്ങിമരിച്ചു

Published on 14 July, 2019
ടിക് ടോക് എടുക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ്  മുങ്ങിമരിച്ചു
ബംഗളൂരു: ടിക് ടോക് വിഡിയോ എടുക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മുങ്ങിമരിച്ചു. ബംഗളൂരുവില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള കോലാറിലെ വേദഗിരിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കോലാര്‍ ഗവ. കോളജിലെ ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നാരായണപ്പയുടെ മകള്‍ മാലയാണ് (20) മരിച്ചത്. നവമാധ്യമ ആപ്ലിക്കേഷനായ ‘ടിക് ടോക്കി’ലേക്കായി കന്നട സിനിമയിലെ രംഗം അഭിനയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

മൊബൈല്‍ ഫോണില്‍ വിഡിയോ എടുക്കുന്നതിനിടെ കൃഷിക്കായി വെള്ളമെടുക്കുന്ന കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. മാലയെ കാണാതായതോടെ മാതാപിതാക്കള്‍ തിരഞ്ഞെത്തിയപ്പോഴാണ് കുളത്തിലെ വരമ്പില്‍ മൊബൈല്‍ േഫാണ്‍ കണ്ടത്.

പഠനത്തില്‍ മുന്നിലായിരുന്ന മാല അടുത്തിടെയാണ് കോളജില്‍നിന്ന് 10,000 രൂപയുടെ സ്‌കോളര്‍ഷിപ് നേടിയത്. അടുത്തിടെ തുമകുരുവില്‍ ടിക് ടോക് വിഡിയോ ചിത്രീകരണത്തിനിടെ വായുവില്‍ തലകുത്തനെ മറിയാന്‍ ശ്രമിച്ച യുവാവ് വീണ് മരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക