Image

ഇതല്ല ഞങ്ങളുടെ ഇടതുപക്ഷം: കവി റഫീക്ക് അഹമ്മദ്

Published on 14 July, 2019
ഇതല്ല ഞങ്ങളുടെ ഇടതുപക്ഷം: കവി റഫീക്ക് അഹമ്മദ്
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ സി.പി.എം നേതൃത്വത്തെ വിമര്‍ശിച്ച്  കവി റഫീക്ക് അഹമ്മദ്.

'പ്രിയ നേതൃത്വമേ, നിങ്ങള്‍ സാധാരണക്കാരായ അണികളില്‍ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്. നിങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത് നീതിബോധമുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങളുടെ മണ്ണിലാണ്. അത് ഒലിച്ചുപോവുകയാണ്. ഓര്‍ക്കണം, മനസ്സുവെക്കണം' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കവി മുന്നറിയിപ്പ് നല്‍കുന്നു.

'ഇതല്ല ഞങ്ങളുടെ എസ്.എഫ്.ഐ എന്ന് യൂനിവേഴ്‌സിറ്റി കോളജിലെ കുട്ടികള്‍ വിളിച്ചു പറഞ്ഞപ്പോള്‍ കേരളത്തിലെ ലക്ഷോപലക്ഷം മനുഷ്യര്‍ അഥവ അണികള്‍ നിശ്ശബ്ദം വിളിച്ചു പറയുന്നുണ്ടായിരുന്നു, ഇതല്ല ഞങ്ങളുടെ ഇടതുപക്ഷം. സമത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനസ്സിലും ഈ സങ്കടശബ്ദം വീര്‍പ്പുമുട്ടുന്നുണ്ട്. പണവും അധികാരവും ധാര്‍ഷ്ട്യവും വിലസുമ്പോള്‍, അസഹിഷ്ണുതയും സ്വജന പക്ഷപാതവും വളരുമ്പോള്‍, കുടിപ്പകയുടെ ഒടുങ്ങാത്ത രക്തചിത്രങ്ങള്‍ വീണ്ടും വരയ്ക്കപ്പെടുമ്പോള്‍, അശ്ലീല മുദ്രകളോടെ അഹങ്കാരം ചാനലുകള്‍ക്ക് മുന്നില്‍ നിറഞ്ഞാടുമ്പോള്‍, നീതിമാന്മാരായ ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കടക്കേണ്ടി വരുമ്പോള്‍, ചുവപ്പുനാടയുടെ കുരുക്ക് മുറുകുമ്പോള്‍, പ്രാചീനരായ നിയമ പാലകരുടെ ഉരുള്‍ത്തടികള്‍ക്കു കീഴില്‍ മനുഷ്യജീവികള്‍ ഞെരിയുമ്പോള്‍, മുതലാളിത്തത്തിന്റെ പടിക്കെട്ടുകളില്‍ മഹാപ്രസ്ഥാനങ്ങള്‍ മുട്ടിലിഴയുമ്പോള്‍... ഓരോ നിശ്ശബ്ദനായ അനുയായിയുടെയും, സഹയാത്രികന്റെയും അനുഭാവിയുടെയും ഉള്ളിലിരുന്ന് അത് പുകയുന്നു, ഇതല്ല .. ഇതല്ല ...'; 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക