Image

ഇരട്ടപൗരത്വം: ഭരണഘടനാ ഭേദഗതിക്ക് ബില്‍ ശശി തരൂര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

Published on 14 July, 2019
ഇരട്ടപൗരത്വം: ഭരണഘടനാ ഭേദഗതിക്ക്  ബില്‍ ശശി തരൂര്‍  ലോക്സഭയില്‍ അവതരിപ്പിച്ചു
ഡല്‍ ഹി: ഇരട്ടപൗരത്വം അനുവദിക്കുന്നതിനു ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ശശി തരൂര്‍ എം പി ലോക്സഭയില്‍ അവതരിപ്പിച്ചു.

മെച്ചപ്പെട്ട അവസരങ്ങള്‍ തേടി വിദേശങ്ങളിലേക്ക് പോയ വലിയൊരു സമൂഹം നമുക്കുണ്ട്. വിദേശ പാസ്പോര്‍ട്ട് എടുത്തു എന്നതുകൊണ്ടു മാത്രം അവര്‍ ഇന്ത്യക്കാരല്ലാതാവുന്നില്ലന്ന് ബില്‍ അവതരിപ്പിച്ചത് ചൂണ്ടിക്കാട്ടി ശശി തരൂര്‍ ട്വീറ്റ് ചെയ്തു. വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമായി അംഗീകരിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യം അദ്ദേഹം പറഞ്ഞു.

1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. ആക്ട് ഭേദഗതി ചെയ്യുന്നതിനു മുമ്പ് ഇതിന് എതിരായ വാദഗതികളുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 9 ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്‍ പാര്‍ലമെന്റ് പാസാക്കുന്നതോടെ ആക്ട് ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം യാഥാര്‍ഥ്യമാക്കാനാകുമെന്ന് തരൂര്‍ ട്വീറ്റില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വോട്ട് ചെയ്യുന്നതിനുള്ള പ്രായം 18 ആയി കുറച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ബില്ലില്‍ പറയുന്നു. വോട്ടര്‍മാരില്‍ യുവജനതയുടെ പ്രാതിനിധ്യം വലിയൊരളവില്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. 
Join WhatsApp News
Mathai mathew 2019-07-14 22:31:57
Joy arumana
Tom Abraham 2019-07-15 06:48:42
Sashi Tharoor has done something great. Hope BJP recognize this all- inclusive democracy.
Tom Abraham 2019-07-15 12:48:36
A very good strategic move Sasi. Not simply barking at Hinduata pandIts  . A challenge on behalf of all - inclusive democratic brains. 
Thomas T Oommen 2019-07-16 11:18:47
We have been asking for this for a very long time. 
Nice to see some movement now 
Thank you 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക