Image

ഫ്‌ളോറല്‍ പാര്‍ക്കില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 21-ന്

പോള്‍ ഡി. പനയ്ക്കല്‍ Published on 14 July, 2019
ഫ്‌ളോറല്‍ പാര്‍ക്കില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 21-ന്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സാര്‍വത്രിക കത്തോലിക്കാ സമൂഹത്തിന് വി. അല്‍ഫോന്‍സാമ്മയെ പരിചയപ്പെടുത്തിയ ആദ്യ ഇടവകയായ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്ക് ഔവര്‍ ലേഡി ഓഫ് ദി സ്‌നോസില്‍ വിശുദ്ധയുടെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി പാസ്റ്റര്‍ ഫാ. കെവിന്‍ മക്ബ്രയന്‍ അറിയിച്ചു.

ജൂലൈ 21-നു ഞായാറാഴ്ച നടക്കാനിരിക്കുന്ന തിരുനാള്‍ ആഘോഷം തിരുനാള്‍ ആഘോഷം 2010 മുതല്‍ ഇടവക എല്ലാവര്‍ഷവും ആഘോഷിച്ചുവരുന്നു.

നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളി മറ്റു വര്‍ഗ്ഗക്കാര്‍ക്കൊപ്പം സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍, ക്‌നാനായ കമ്യൂണിറ്റികളുടെ ഏകപൂര്‍ണമായ ആരാധനാലയമാണ്. ഇടവകയിലെ ഇന്ത്യന്‍ കമ്യൂണിറ്റിയാണ് പാസ്റ്റര്‍ ഫാ. മക്‌ബ്രെയ്ന്‍ അധ്യക്ഷയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത്.

ബ്രൂക്ക്‌ലിന്‍ രൂപതയുടെ ഓക്‌സിലറി ബിഷപ്പ് വിറ്റോള്‍ഡ് മ്രോസ്യൂസ്കിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വൈകുന്നേരം നാലുമണിക്ക് ആഘോഷമായ ദിവ്യബലി, ഫാ. ജോണി ചെങ്ങാലന്റെ മുഖ്യ പ്രഭാഷണം, ഫ്‌ളോറല്‍പാര്‍ക്കിലെ തിരുവീഥികളിലൂടെയുള്ള ഘോഷയാത്ര, നേര്‍ച്ച വിതരണം, നൊവേന, അത്താഴ വിരുന്ന് എന്നിവയാണ് ആഘോഷ സായാഹ്നത്തില്‍ ആസൂത്രണം ചെയ്ത പരിപാടികള്‍. എല്ലാവര്‍ഷവും നൂറുകണക്കിന് മലയാളി കുടുംബങ്ങളെ ഈ അവസരം ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് ആകര്‍ഷിക്കുന്നു.

ഫ്‌ളോറല്‍ പാര്‍ക്കില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 21-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക