Image

സീറോമലബാര്‍ കണ്‍ വന്‍ഷന്‍: രജിസ്റ്റേഷന്‍ 5000 വരെ മാത്രം; സുരക്ഷ ഉറപ്പാക്കും (ബി ജോണ്‍ കുന്തറ)

Published on 14 July, 2019
സീറോമലബാര്‍ കണ്‍ വന്‍ഷന്‍: രജിസ്റ്റേഷന്‍ 5000 വരെ മാത്രം; സുരക്ഷ ഉറപ്പാക്കും (ബി ജോണ്‍ കുന്തറ)
ഹ്യൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ കണ്വന്‍ഷനില്‍ പരമാവധി 5000 പേര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ എന്നു ഭാരവാഹികള്‍ മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി.

രണ്ടു ഹോട്ടലുകളിലെ എല്ലാ മുറികളും ഇതിനകം ബുക്കു ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ പുറമെ താമസിക്കുന്നവര്‍ക്കും രജിസ്റ്റര്‍ നടത്താം. എന്നാല്‍ 5000 തികഞ്ഞാല്‍ രജിസ്റ്റ്രേഷന്‍ നിര്‍ത്തും.

സമ്മേളനത്തില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ടെന്നു സാമ്പത്തിക സമിതി അധ്യക്ഷന്‍ ബോസ് കുര്യന്‍പറഞ്ഞു. ഇതിനായി, ഹ്യൂസ്റ്റണ്‍ സിറ്റി പോലീസ് സേനയില്‍ നിന്നും നിരവധി ഓഫീസര്‍മാര്‍ കൂടാതെ സ്വകാര്യ സുരക്ഷ ഏജന്റ്റുമാരെയും വിളിക്കുന്നുണ്ട്.

 പങ്കെടുക്കുന്ന എല്ലാവര്‍ക്കും ബാഡ്ജ് നല്‍കുന്നുണ്ട്
ഇത് കാട്ടാതെ ആര്‍ക്കും സമ്മേളന സ്ഥലത്തേക്കോ ഹോട്ടലിലേക്കോ കയറാനാവില്ല

ഹൂസ്റ്റണ്‍ സിറോ മലബാര്‍ പള്ളി ഹാളില്‍ വാര്‍ത്താ വിനിമയ ഏകോപകന്‍ സണ്ണി ടോം ശനിയാഴ്ച വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ ഇ-മലയാളി ലേഖകന്‍ അടക്കം നിരവധി ദൃശ്യ ലിഖിത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മറ്റു പ്രദേശങ്ങളില്‍ നിന്നും വിമാന മാര്‍ഗം എത്തുന്നവര്‍ക്ക് ഹൂസ്റ്റണിലെ രണ്ടു പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടൂത്തി. സമ്മേളനം തുടങ്ങുന്ന ഓഗസ്റ്റ് 1-നും തീരുന്ന നാലാം തീയതിയും ഇതു ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് രജിസ്റ്റ്രേഷന്‍ കമ്മിറ്റിയുമായി
ബന്ധപ്പെടുക.

വാഹന മാര്‍ഗം എത്തുന്നവര്‍ക്ക് സമീപ പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ ഏതെല്ലാം എന്നതും നിരക്കും വെബ്‌സൈറ്റില്‍ കാണുവാന്‍ പറ്റും.

സമ്മേളനത്തിന്റ്റെ എല്ലാ വിഷയങ്ങളും പരിപാടികളും ചിട്ടപ്പെടുത്തി. സമയം, ഏതെല്ലാം വേദികളില്‍ എന്തെല്ലാം നടക്കുന്നു, അത് പ്രധാനമായും ആരെ ഉദ്ദേശിച് എന്നിവയെല്ലം SMNCHOUSTON.ORG വെബ് സൈറ്റില്‍ ഉടനെ ലഭ്യമായിരിക്കും

പ്രധാന സംഘാടകര്‍ എല്ലാവരും മാധ്യമ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ സ്വാഗതം പറഞ്ഞു. ചെയര്‍പേഴ്സണ്‍, അലക്‌സാണ്ടര്‍ കുടക്കച്ചിറ ഒരുക്കങ്ങള്‍ എവിടെവരെ എത്തി എന്നതിന് ഒരു മുഖവുര നല്‍കി. ഓരോ ചുമതലകള്‍ ഏറ്റെടുത്തിരിക്കുന്നവര്‍ അവരുടെ മേഖലയിലെ വിവരങ്ങള്‍ നല്‍കി

അനീഷ് സൈമണ്‍, പരിപാടി എകോപകന്‍, ജോസപ് മണക്കളം, ഉപാധ്യക്ഷന്‍, ഫാ. കുര്യന്‍, ബിഷപ്പ് ജോയ് ആലപ്പാട്ട്, അലക്‌സാണ്ടര്‍ കുടക്കച്ചിറ, സണ്ണി ടോം, ബാബു, പോള്‍ ജോസപ്, സെക്രട്ടറി, ബോസ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാര്‍. ജോയ് ആലപ്പാട്ട് നന്ദി പറഞ്ഞു. മാധ്യമങ്ങള്‍ സമ്മേളനത്തിനു നല്‍കുന്ന പിന്‍തുണക്ക് അദ്ധേഹം നന്ദി രേഖപ്പെടുത്തി

സീറോമലബാര്‍ കണ്‍ വന്‍ഷന്‍: രജിസ്റ്റേഷന്‍ 5000 വരെ മാത്രം; സുരക്ഷ ഉറപ്പാക്കും (ബി ജോണ്‍ കുന്തറ)
സീറോമലബാര്‍ കണ്‍ വന്‍ഷന്‍: രജിസ്റ്റേഷന്‍ 5000 വരെ മാത്രം; സുരക്ഷ ഉറപ്പാക്കും (ബി ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക