Image

ആവേശം ചോരാതെ സച്ചിനിലെ പ്രൊമോഷൻ സോങ്

Published on 14 July, 2019
ആവേശം ചോരാതെ സച്ചിനിലെ പ്രൊമോഷൻ സോങ്
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന സച്ചിനിലെ പ്രൊമോഷൻ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നാട്ടിൻപുറങ്ങളിലെ ക്രിക്കറ്റിന്റെ തനിമയും ആവേശവും ഉൾക്കൊണ്ടുകൊണ്ടുള്ള ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ്‌ നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിൻ ആരാധകനായ പിതാവ് ആ പേര് മകന് നൽകുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അപ്പനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക