Image

നിപ കാലത്തെ സേവനത്തിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് നഴ്സ് അനീഷയ്ക്ക്

Published on 14 July, 2019
നിപ കാലത്തെ സേവനത്തിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് നഴ്സ് അനീഷയ്ക്ക്

കോഴിക്കോട്: ദി നാഷണൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ദി നാഷണൽ ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡിന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ടീം അംഗം അനീഷ ബി അർഹയായി. 

നിപ കാലത്ത് ജീവൻ പണയം വെച്ച് രോഗികളെ  പരിചരിച്ചതിനും രോഗനിര്‍ണയത്തിന് ആവശ്യമായ കാര്യങ്ങള്‍ അതിവേഗം ഏകോപിപ്പിക്കുകയും ചെയ്തതിനുമാണ് അനീഷയ്ക്ക് പുരസ്കാരം ലഭിച്ചത്. നഴ്സിങ് ടീമിന്‍റെ ലീഡര്‍ എന്ന നിലയിലെ മികച്ച സേവനത്തിലൂടെ ടീമിന് മാതൃകയായിരുന്നു അനീഷ. നിപ കാലത്തെ നേഴ്സിങ്ങ് സമൂഹത്തിന്റെ ത്യാഗോജ്വലമായ സേവനങ്ങൾക്കുള്ള വലിയ ഒരു അംഗീകാരം കൂടിയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക