Image

പുലിപ്പേടിയില്‍ നെയ്യാറ്റിന്‍കര ; കെണിയൊരുക്കി വനം വകുപ്പധികൃതര്‍

Published on 14 July, 2019
പുലിപ്പേടിയില്‍ നെയ്യാറ്റിന്‍കര ; കെണിയൊരുക്കി വനം വകുപ്പധികൃതര്‍

നെയ്യാറ്റിന്‍കര: പുലിയിറങ്ങിയെന്ന സംശയത്തെ തുടര്‍ന്ന്‌ നെയ്യാറ്റിന്‍കര കൊടങ്ങാവിള പറമ്‌ബുവിളയില്‍ വനംവകുപ്പ്‌ അധികൃതരുടെ നേതൃത്വത്തില്‍ കെണി സ്ഥാപിച്ചു. നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ കൊടങ്ങാവിളയിലെ കാടുപിടിച്ചു കിടക്കുന്ന മേഖലയില്‍ വനംവകുപ്പ്‌ കെണി സ്ഥാപിച്ചത്‌.

നാല്‌ ആടുകളെ അജ്ഞാതജീവി കൊന്നതോടെയാണ്‌ കൊടങ്ങാവിളയിലും പരിസര പ്രാദേശികളിലും ഭീതി ഉടലെടുത്തത്‌ . പുലിയോട്‌ സാദൃശ്യമുളള ജീവിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ അറിയിച്ചു . ഇതേതുടര്‍ന്ന്‌ പ്രദേശത്ത്‌ പുലിയുണ്ടെന്ന്‌ സംശയിക്കുന്നതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന്‌ വനംവകുപ്പ്‌ പ്രദേശത്തെത്തി പരിശോധന നടത്തുകയായിരുന്നു . 

എന്നാല്‍ വലിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയതല്ലാതെ പരിശോധനയില്‍ ഇതുവരെ പുലിയാണെന്ന്‌ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും വനംവകുപ്പിന്‌ ലഭിച്ചിട്ടില്ല .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക